കെ സുരേന്ദ്രന് ജാമ്യമില്ല

പത്തനംതിട്ട: (www.kvartha.com 24.11.2018) ശബരിമലയില്‍ അമ്പത്തിരണ്ടുകാരിയായ തീര്‍ത്ഥാടകയെ തടഞ്ഞ സംഭവത്തില്‍ കെ സുരേന്ദ്രന്‍ കോടതി ജാമ്യം നിഷേധിച്ചു. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷദിവസം അമ്പത്തിരണ്ടുകാരിയായ തീര്‍ത്ഥാടകയെ ആക്രമിച്ച കേസിലാണ് സുരേന്ദ്രന് ജാമ്യം നിഷേധിച്ചത്.

ഗൂഢാലോചനാകുറ്റമായതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. റാന്നി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ പരിഗണിച്ചത്. പ്രൊസിക്യൂഷന്റെ അപേക്ഷയില്‍ സുരേന്ദ്രനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പോലീസിന് കോടതി അനുമതി നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Pathanamthitta, News, Shabarimala, Bail denied for K Surendran


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?