സന്നിധാനത്ത് വനിതാ പോലീസിനെ വിന്യസിച്ചു: കനത്ത സുരക്ഷയില്‍ ശബരിമല
പത്തനംതിട്ട (www.evisionnews.co): ചരിത്രത്തില്‍ ആദ്യമായി ശബരിമല സന്നിധാനത്ത് വനിതാ പോലീസ് എത്തി. 15 വനിതാ പോലീസുകാരാണ് സന്നിധാനത്ത് എത്തിയത്. 50 വയസിന് മുകളിലുള്ള എസ്.ഐ, സി.ഐ റാങ്കിലുള്ള പോലീസുകാരെയാണ് സര്‍ക്കാര്‍ സന്നിധാനത്ത് എത്തിച്ചിരിക്കുന്നത്.
ചിത്തിരആട്ട വിശേഷ പൂജക്കായി യുവതികളെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധം ഉണ്ടാകുന്നതിനുള്ള സാധ്യത പൊലീസ് കണക്കിലെടുക്കുന്നു. സ്ത്രീകളെ മുന്‍നിര്‍ത്തിയായിരിക്കും സന്നിധാനത്ത് അടക്കം പ്രതിഷേധമുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. അതിന്റെ പശ്ചാത്തലത്തിലാണ് വനിതാ പൊലീസുകാരെ സന്നിധാനത്ത് എത്തിച്ചിരിക്കുന്നത്.
Powered by Info News For You

Comments
Post a Comment