ഇടതുപക്ഷ സര്‍ക്കാരിനെ നേരിടാന്‍ സെന്‍കുമാറിനെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിച്ച് ബി ജെ പി; നിയമനം നല്‍കുന്നത് കേരളത്തില്‍ തന്നെ!

തിരുവനന്തപുരം: (www.kvartha.com 23.11.2018) കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നത് മുന്‍ ഡി ജി പി ടി.പി സെന്‍കുമാറിനെ. ഇതിന് മുന്നോടിയായി സെന്‍കുമാറിനെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം. മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനസര്‍ക്കാരുമായി നിയമപോരാട്ടം നടത്തി ഡി.ജി.പി സ്ഥാനം തിരിച്ചുപിടിച്ച സെന്‍കുമാറിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിയമിക്കുന്നത് കേരളത്തിലെ ബി.ജെ.പിക്ക് എന്തുകൊണ്ടും ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം ഇത്തരമൊരു നീക്കം നടത്തിയതെന്നും സൂചനയുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവും കേരള കേഡര്‍ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ അജിത് ഡോവലാണ് ഈ നിര്‍ണായക നീക്കത്തിന്റെ ബുദ്ധികേന്ദ്രം.

T P Senkumar may be governor of Kerala, Thiruvananthapuram, News, Politics, Police, Media, Report, Governor, CPM, BJP, Controversy, Pinarayi vijayan, Kerala

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്തിടെ കേരളത്തിലെത്തിയപ്പോള്‍ സെന്‍കുമാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അന്ന് ഷായെ സന്ദര്‍ശിച്ച പ്രമുഖരില്‍ പലരും ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും സെന്‍കുമാര്‍ അംഗത്വമെടുക്കാതിരുന്നത്, അദ്ദേഹത്തെ തേടിയെത്താനിരിക്കുന്ന പദവിക്കു മുന്നോടിയായാണെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു.

സെന്‍കുമാറിനെ കേരളത്തില്‍തന്നെ ഗവര്‍ണറാക്കണമെന്ന് ബി.ജെ.പിയിലെ ചില നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഗവര്‍ണറാക്കുന്നയാള്‍ക്ക് അതേ സംസ്ഥാനത്തുതന്നെ നിയമനം നല്‍കുന്ന കീഴ്‌വഴക്കമില്ല. അങ്ങനെ ചെയ്യരുതെന്ന് ഭരണഘടനയില്‍ പറയുന്നുമില്ല. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ മോഡി സര്‍ക്കാര്‍ ഗവര്‍ണറായി നിയമിച്ചതും കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചായിരുന്നു.

തന്നെ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിക്കെതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും പിണറായി സര്‍ക്കാരിന് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. സ്ഥാനമൊഴിഞ്ഞശേഷം അദ്ദേഹത്തെ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കാനുള്ള നീക്കത്തിനും സര്‍ക്കാര്‍ തടയിട്ടിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: T P Senkumar may be governor of Kerala, Thiruvananthapuram, News, Politics, Police, Media, Report, Governor, CPM, BJP, Controversy, Pinarayi vijayan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?