ഹവാല പണമിടപാട്; പി ടി എ റഹീം എം എല്‍ എയുടെ മകനും മരുമകനും ദമാമില്‍ അറസ്റ്റില്‍
റിയാദ്: (www.kvartha.com 23.11.2018) ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് ഇടത് എം.എല്‍.എ പി.ടി.എ റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയിലെ ദമാമില്‍ അറസ്റ്റിലായി. എം.എല്‍.എയുടെ മകന്‍ ഷബീര്‍.ടി.പി, മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളി എന്നിവരാണ് അറസ്റ്റിലായത്. ഷബീര്‍ വായോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ്. അടുത്തിടെ സൗദി പോലീസ് നടത്തിയ അന്വേഷണത്തില്‍ സൗദി രാജകുടുംബാംഗം ഉള്‍പ്പെടെയുള്ളവര്‍ ഹവാലക്കേസില്‍ അറസ്റ്റിലായിരുന്നു.
തുടര്‍ന്ന് സൗദി പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മലയാളികള്‍ അടങ്ങുന്ന 20 അംഗ സംഘം പിടിയിലായത്. ഒരു മാസം മുമ്പ് തന്നെ ഇയാള്‍ സൗദി പോലീസിന്റെ പിടിയിലായെന്നാണ് വിവരം. എന്നാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നായിരുന്നു എം.എല്‍.എയുടെ പ്രതികരണം.
നേരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.എല്‍.എയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എം.എല്‍.എ ഉപയോഗിക്കുന്ന കാര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സമ്മാനമായി നല്‍കിയതെന്നായിരുന്നു ആരോപണം. എം.എല്‍.എയ്ക്ക് അനധികൃത പണമിടപാടുകള്‍ ഉണ്ടെന്നുള്ള പ്രതിപക്ഷ ആരോപണവും ഉയര്‍ന്നിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി കൊടുവള്ളി മുസ്ലിം ലീഗ് കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സി.പി.എം സംഘടിപ്പിച്ച ജനജാഗ്രതാ യാത്രയ്ക്കിടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിച്ചത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ ആഡംബര വാഹനമായിരുന്നു. ഇതിന് പിന്നിലും പി.ടി.എ റഹീമാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു.
അതേസമയം, നിയമസഭാ സമ്മേളനങ്ങള്‍ ഉടന്‍ ആരംഭിക്കാനിരിക്കെ ഭരണപക്ഷത്തുള്ള ഒരു എം.എല്‍.എയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എം.എല്‍.എയെ സംരക്ഷിക്കുന്നത് സി.പി.എം നേതൃത്വമാണെന്നും വിവിധ സി.പി.എം നേതാക്കള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും ഇതിനോടകം തന്നെ മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hawala case; PTA Rahim MLA's son and son in law arrested in Dammam, Riyadh, Dammam, News, Saudi Arabia, Police, Arrested, Gulf, Malayalees, World.

Powered by Info News For You

Comments
Post a Comment