നട നാളെ തുറക്കും: സന്നിധാനത്ത് അടിയന്തരാവസ്ഥ, എവിടെയും പോലീസ് മാത്രം, ആളുകളെയും വണ്ടിയും കടത്തിവിടുന്നത് സൂക്ഷ്മപരിശോധനയ്ക്കു ശേഷം
പത്തനംതിട്ട:(www.kvartha.com 04/11/2018) ചിത്തിര ആട്ട വിശേഷത്തിനു നാളെ വൈകുന്നേരം 5ന് ശബരിമല നടതുറക്കാനിരിക്കെ ശബരിമലയിലും പമ്പയിലും അടിയന്തരാവസ്ഥയുടെ പ്രതീതി. പത്തനംതിട്ട ജില്ലയില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ശബരിമലയിലേക്കുള്ള എല്ലാ വഴികളും പോലീസ് നിരീക്ഷണത്തിലാണ്. നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് ഇപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ മറ്റ് ഭാഗങ്ങളിലും സമാനമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എന്തും സംഭവിക്കാവുന്ന സാഹചര്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ തുലാമഴ തിമര്‍ത്ത് പെയുന്നത് പൊലീസിനെ കുഴയ്ക്കും. മാധ്യമങ്ങള്‍ക്കും സന്നിധാനത്തിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്.
അടിയന്തരാവസ്ഥയ്ക്കുപോലും മാധ്യമങ്ങള്‍ക്ക് ഇത്രയേറെ വിലക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കുറി സന്നിധാനത്ത് പ്രത്യേക നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പതിവുപോലെ നട തുറക്കുന്നതിന് മുന്പ് മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് വിടില്ല. 5ന് രാവിലെ 8 മണിക്ക് മാധ്യമ പ്രവര്‍ത്തകരെ നിലയ്ക്കല്‍ നിന്ന് കടത്തിവിടും. അതുകഴിഞ്ഞ് ഉച്ചയോടെ ഭക്തരെ കടത്തിവിടും. ദര്‍ശനത്തിനെത്തുന്ന യുവതികളെ സുരക്ഷയോടെ സന്നിധാനത്ത് എത്തിക്കാനാണ് നീക്കം. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സേന സുസജ്ജമെന്ന് ഡിജിപിയും അറിയിച്ചിട്ടുണ്ട്. നിലയ്ക്കല്‍ മുതല്‍ ശബരിമല വരെ പ്രത്യേക മേഖലയായി പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. വടശേരിക്കര മുതല്‍ സന്നിധാനം വരെ നാലുമേഖലകളായി പൊലീസ് തിരിച്ചു. ദക്ഷിണ മേഖല എഡിജിപി അനില്‍ കാന്ത് അടക്കം മുഴുവന്‍ ഉദ്യോഗസ്!ഥരും ഇന്നലെ മുതല്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. വിധി നടപ്പിലാക്കാന്‍ വേണ്ടത് എല്ലാം ചെയ്യുമെന്ന് പത്തനംതിട്ട എസ്.പി. ടി. നാരായണന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യുവതികളെ തടയാന്‍ ഭക്തജന കൂട്ടായ്മ സന്നിധാനത്തും പരിസരത്തും സുസജ്ജം.
ഒരു ആര്‍എസ്എസ് ശാഖയില്‍ നിന്ന് 5 പേരെ വീതമാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ശരണം വിളിച്ചുള്ള സമരമാണ് ഇക്കുറിയും നടത്തുക. ഇരുമുടിക്കെട്ടുമായി വരുന്ന തീര്‍ത്ഥാടകരെ 24 മണിക്കൂര്‍ സന്നിധാനത്ത് തുടരാന്‍ അനുവദിക്കുമെന്നതിനാല്‍ പ്രതിരോധം എളുപ്പമാകുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാല്‍ ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തരെ തടയാനുള്ള മാര്‍ഗം പൊലീസിന് വേറെ ചിന്തിക്കേണ്ടിവരും. 5ന് വൈകിട്ട് 5നാണ് നടതുറക്കുക. അന്ന് പ്രത്യേക പൂജകളില്ല. 6ന് സഹസ്രകലശം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. രാത്രി 10ന് നട അടയ്ക്കും. ഒരു ദിവസത്തേക്ക് നട തുറക്കുന്പോള്‍ യുവതികള്‍ എത്താന്‍ സാധ്യതയില്ലെന്ന കണക്കുകൂട്ടലും പോലീസിനുണ്ട്. മനോജ് എബ്രഹാമിനും തൃശൂര്‍ റേഞ്ച് ഐജി അജിത്കുമാറിനുമാണ് പന്പയിലെയും നിലയ്ക്കലിലേയും ചുമതല. സന്നിധാനത്ത് ഐജി പി. വിജയന്റെ നേതൃത്വത്തില്‍ പോലീസിനെ വിന്യസിപ്പിക്കും. എല്ലാവരും ഇന്നലെ തന്നെ ശബരിമലയില്‍ എത്തിയിട്ടുണ്ട്.
അതിനിടെ പന്പയിലും സന്നിധാനത്തും പ്രക്ഷോഭത്തിന് സാധ്യത ഏറെയാണ്. സമാധാനം കാത്ത് സൂക്ഷിച്ച് യുവതി പ്രവേശനം കാത്തുസൂക്ഷിക്കാനാണ് ഹൈന്ദവസംഘടനയുടെ തീരുമാനം. അതിനുള്ള പദ്ധതികള്‍ അവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനിടെ ശബരിമലയിലെ അവകാശസംരക്ഷണത്തിന്റെ പേരില്‍ ദക്ഷിണേന്ത്യയിലെ 5 കോടി വീടുകളില്‍ അയ്യപ്പ ജ്യോതി തെളിയിക്കാന്‍ 6ന് ചൊവ്വാഴ്ച സന്നിധാനത്ത് നിന്ന് ദീപം പകര്‍ന്നെടുക്കുമെന്ന് ശിവസേന അറിയിച്ചിട്ടുണ്ട്. 5 സംസ്ഥാനങ്ങളിലെ വീടുകളിലാണ് ജ്യോതി പ്രയാണം നടത്തി ദീപം എത്തിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pathanamthitta, Kerala, Sabarimala, Trending, Police,Sabarimala door open on Monday, police security tighten

Powered by Info News For You

Comments
Post a Comment