പ്രളയത്തിന്റെ മറവില്‍ താറാവ് നഷ്ടപ്പെട്ടതായി രേഖയുണ്ടാക്കി ലക്ഷങ്ങള്‍ തട്ടാന്‍ നീക്കം
ഹരിപ്പാട്: (www.kvartha.com 12.11.2018) പ്രളയദുരിതത്തില്‍ പതിനായിരക്കണക്കിന് താറാവുകള്‍ നഷ്ടമായതായി വ്യാജ രേഖയുണ്ടാക്കി നഷ്ടപരിഹാരം തട്ടാന്‍ ശ്രമം നടക്കുന്നതായി ആരോപണം. സംസ്ഥാനത്തെ പ്രധാന താറാവ് കര്‍ഷക മേഖലയായ അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളിലാണ് വന്‍കിട താറാവ് കര്‍ഷകര്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വന്‍ തോതില്‍ പണം തട്ടാനുള്ള ശ്രമം നടത്തുന്നത്.
യഥാര്‍ഥത്തില്‍ പ്രളയത്തില്‍ താറാവുകള്‍ കാര്യമായി നഷ്ടപ്പെട്ടിരുന്നില്ല. പ്രളയ സമയത്ത് തമിഴ്‌നാട്ടില്‍ താറാവ് തീറ്റല്‍ സീസണ്‍ തുടങ്ങിയിരുന്നതിനാല്‍ മേഖലയിലെ താറാവുകളെ വന്‍തോതില്‍ തമിഴ്‌നാട്ടി ലേക്ക് കയറ്റിവിട്ട താറാവ് കര്‍ഷകരാണിപ്പോള്‍ നഷ്ടപരിഹാരത്തിന് ശ്രമിക്കുന്നതെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ചുരുക്കം ചില ചെറുകിട നാമമാത്ര താറാവ് കര്‍ഷകര്‍ക്ക് മാത്രമാണ് ചെറിയ തോതിലെങ്കിലും നഷ്ടം സംഭവിച്ചത്. മുന്‍പ് പലപ്പോഴും പക്ഷിപ്പനിയും, താറാവ് വസന്തയും മറ്റും വന്ന് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയപ്പോള്‍ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും വന്‍ തോതില്‍ താറാവ് കൃഷി നടത്തുന്ന കര്‍ഷകരും ചേര്‍ന്ന് ലക്ഷക്കണക്കിന് രൂപയാണ് അനധികൃതമായി സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയത്.
ഏറെ വിവാദമായ ഈ വിഷയത്തില്‍ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്. ഇതു കൂടാതെ തമിഴ്‌നാട്ടില്‍ നിന്ന് അവിടുത്തെ വന്‍കിട താറാവ് കര്‍ഷകരില്‍ നിന്നും ആയിരക്കണക്കിന് താറാവുകളെ സംസ്ഥാനത്ത് പുഞ്ചകൊയ്ത്തുകാലത്ത് തീറ്റാനായി കരാറെടുത്തു കൊണ്ടുവരുന്നവര്‍ വ്യാജരേഖ ചമച്ച് ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് ഈ മേഖലയില്‍ സാധാരണമാണ്.
ഇതിനു പിന്നിലും ഉദ്യോഗസ്ഥരും കര്‍ഷകരുമടങ്ങുന്ന 'റാക്കറ്റ്' തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് അറിവ്. മേഖലയിലെ ഹാച്ചറി ഉടമകളും ഇതേ പോലെ താറാവിന്‍ കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ടു എന്നു കാട്ടി പലപ്പോഴായി സര്‍ക്കാരില്‍ നിന്നും പണം അനധികൃതമായി കൈപ്പറ്റിയിട്ടുണ്ട്. നേരത്തെ ഉണ്ടായ ആരോപണങ്ങളുടെ വെളിച്ചത്തില്‍ താറാവ് കര്‍ഷകരുടെ നഷ്ടപരിഹാരം സംബന്ധിച്ച് വിശദമായ പഠനത്തിന് മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ വകുപ്പു മന്ത്രി കെ.രാജു ചുമതലപ്പെടുത്തിയതായിട്ടാണ് അറിവ്.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന താറാവ് ഹാച്ചറികള്‍ നിലവില്‍ ഏതു വകുപ്പിന്റെ പരിധിയിലാണെന്നു വ്യക്തതയില്ലാത്ത അവസ്ഥയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സിന്റെ മാത്രം പിന്‍ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന താറാവ് ഹാച്ചറികള്‍ യഥാര്‍ഥത്തില്‍ മൃഗസംരക്ഷണ വകുപ്പിനു കീഴിലാണു പ്രവര്‍ത്തിക്കേണ്ടത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിരുവല്ല, നിരണത്തെ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നതടക്കം 13 ഹാച്ചറികളാണ് ഉള്ളത്.
ഇവയെല്ലാം പള്ളിപ്പാട് ചെന്നിത്തല, നിരണം പഞ്ചായത്തുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഹാച്ചറികള്‍ പുറം തള്ളുന്ന ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുവാന്‍ പോലും ഹാച്ചറികളോടനുബന്ധിച്ച് സംവിധാനമില്ല. ഇവിടെ ജോലിചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഉടമകള്‍ ഒരുക്കിയിട്ടില്ല. സര്‍ക്കാര്‍ ഹാച്ചറിയില്‍ ഒരുക്കിയിട്ടുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വകാര്യ ഹാച്ചറികള്‍ക്കും ബാധകമാക്കണമെന്ന ആവശ്യവും ശക്തമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Duck farmers cheating cash on flood, Flood, News, Allegation, Cheating, Protection, Controversy, Farmers, Compensation, Kerala.

Powered by Info News For You

Comments
Post a Comment