ശബരിമലയിലെ യുവതീ പ്രവേശനം: നിര്‍ണായകമായ സര്‍വകക്ഷി യോഗം തുടങ്ങി
(www.evisionnews.co) ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ആരംഭിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് സര്‍വകക്ഷി യോഗം നടക്കുന്നത്. യോഗത്തില്‍ യുഡിഎഫ് നേതാക്കള്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാവകാശം തേടണമെന്ന ആവശ്യം ഉന്നിയിക്കും. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു.
സര്‍വകക്ഷി യോഗത്തിന് മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ യു.ഡി.എഫ് നേതാക്കള്‍ യോഗത്തിന് മുമ്പ് ചര്‍ച്ച നടത്തിയിരുന്നു.
Powered by Info News For You

Comments
Post a Comment