ജസീമിന്റെ കൊലപാതകം പുനരന്വേഷണം പരിഗണിക്കും: മുഖ്യമന്ത്രി

കാസര്‍കോട് (www.evisionnews.co): മാസങ്ങള്‍ക്ക് മുമ്പ് മാങ്ങാട് ബാരയില്‍ മയക്ക് മരുന്ന് മാഫിയകളുടെ കൈകളാല്‍ കൊല്ലപ്പെട്ട ജസീം എന്ന പതിനഞ്ചുകാരന്റെ കൊലപാതകത്തെ അപകട മരണമാക്കി ഒതുക്കി തീര്‍ക്കാനുള്ള അന്വേഷണ സംഘത്തിന്റെ ശ്രമം സംശയാസ്പദമാണെന്നും കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നുമാവശ്യപ്പെട്ട് ജസീം ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരാവാഹികളും ജസീമിന്റെ വല്യുമ്മയുമടങ്ങുന്ന സംഘം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കി. മുന്‍ ഉദുമ എം.എല്‍.എ, കെ.വി കുഞ്ഞിരാമന്റെ നേതൃത്തില്‍ കാസര്‍കോട് ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രിയെ കണ്ടത്. കാര്യങ്ങള്‍ പഠിച്ച് ആവശ്യമായത് ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. കബീര്‍ മാങ്ങാട്, ഇബ്രാഹിം കീഴൂര്‍, മുഹമ്മദ് മദനി, ഫൈസല്‍ എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?