ആര്‍ത്തവം അശുദ്ധിയല്ല, പരിപാവനമായ മാതൃത്വത്തിന്റെ അടയാളമാണ്; സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാതരം തൊട്ടുകൂടായ്മകളും തിരുത്തിയെഴുതാന്‍ ലക്ഷ്യമിട്ട് 'ആര്‍പ്പോ ആര്‍ത്തവം' എറണാകുളത്ത്

കൊച്ചി: (www.kvartha.com 25.11.2018) വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതിനെതിരെ ആര്‍പ്പോ ആര്‍ത്തവം എന്ന പേരില്‍ എറണാകുളത്ത് സാമൂഹ്യകൂട്ടായ്മ. ഞായറാഴ്ച രാവിലെ പത്തു മുതല്‍ രാത്രി ഒമ്പതുമണിവരെ ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിലാണ് പരിപാടി.

ദളിത് സാമൂഹ്യ പ്രവര്‍ത്തക മൃദുല ദേവി, അധ്യാപകനും എഴുത്തുകാനുമായ സുനില്‍ പി ഇളയിടം, ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട്, സാമൂഹിക നിരീക്ഷകന്‍ എംജെ ശ്രീചിത്രന്‍, എഴുത്തുകാരന്‍ എസ് ഹരീഷ് എന്നിവര്‍ പങ്കെടുക്കും.


ആര്‍ത്തവം അശുദ്ധിയായി ചിത്രീകരിക്കപ്പെടുമ്പോള്‍ ആര്‍ത്തവം മാതൃത്വത്തിന്റെ പരിപാവനമായ അടയാളമാണെന്ന് പറയുവാനാണ് 'ആര്‍പ്പോ ആര്‍ത്തവം'. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെയും സ്ത്രീ മാധ്യമപ്രവര്‍ത്തകരെയും കായികമായ ആക്രമിക്കുന്ന പ്രവണതയ്‌ക്കെതിരെ അണിനിരക്കുക എന്നതാണ് ആര്‍പ്പോ ആര്‍ത്തവത്തിന്റെ ലക്ഷ്യം.

'തൊട്ടുകൂടാം' എന്നാണ് ആര്‍പ്പോ ആര്‍ത്തവത്തിന്റെ മുദ്രാവാക്യം. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാത്തരം തൊട്ടുകൂടായ്മകളും തിരുത്തിയെഴുതുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Women, Programme, Equality, Menstrual Cycle, Program on Menstrual Cycle in Ernakulma


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?