ഉദരത്തില്‍ അമ്പേറ്റ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി മരിച്ചു: കുഞ്ഞിനെ പുറത്തെടുത്തു; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

ലണ്ടന്‍: (www.kvartha.com 14.11.2018) ഉദരത്തില്‍ അമ്പേറ്റ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി മരിച്ചു. കുഞ്ഞിനെ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ആണ്‍കുഞ്ഞിനെയാണ് പ്രസവിച്ചത്. ഈ കുഞ്ഞിന് പിതാവ് ഇബ്രാഹിം എന്ന പേരിട്ടു. ദേവി ഉണ്മതല്ലെഗാഡൂ (35) ആണ് മുന്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.

കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ മുന്‍ ഭര്‍ത്താവ് രാമണോഡ്‌ഗെ ഉണ്മതല്ലെഗാഡൂ(50)വിനെ ചൊവ്വാഴ്ച സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു.

 Indian-Origin Pregnant Woman Killed In Arrow Attack In UK; Baby Survives, London, News, Pregnant Woman, Killed, Crime, Criminal Case, Police, Arrested, Injured, Hospital, Treatment, World

ഏഴുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഇംതിയാസ് മുഹമ്മദിനെ വിവാഹം ചെയ്തതോടെ ഇസ്ലാം മതം സ്വീകരിച്ച ദേവി, സന മുഹമ്മദ് എന്ന പേരും സ്വീകരിച്ചിരുന്നുവെന്നാണ് സൂചന. മുന്‍ ഭര്‍ത്താവിന്റെ 18, 14, 12 വയസ്സുള്ള മക്കളുടെയും മുഹമ്മദിന്റെ അഞ്ചും രണ്ടും വയസ്സുള്ള മക്കളുടെയും അമ്മയാണ്. മുഹമ്മദിന്റെ മൂന്നാമത്തെ കുട്ടിയെ പ്രസവിക്കാനുള്ള തീയതി അടുത്തിരിക്കെയാണു ആക്രമണം ഉണ്ടായത്.

വീടിനു സമീപം അമ്പും വില്ലുമായി രാമണോഡ്‌ഗെയെ കണ്ടതോടെ ഇംതിയാസ് ഓടി ഭാര്യയുടെ അടുത്തെത്തി. അപ്പോഴേക്കും ആക്രമണം നടന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. രാമണോഡ്‌ഗെ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian-Origin Pregnant Woman Killed In Arrow Attack In UK; Baby Survives, London, News, Pregnant Woman, Killed, Crime, Criminal Case, Police, Arrested, Injured, Hospital, Treatment, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?