രക്തദാനം സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃക: പി.കെ കുഞ്ഞാലിക്കുട്ടി


ദുബൈ (www.evisionnews.co): ജാതിമത ദേശ ഭാഷാ വിവേചനമൊന്നുമില്ലാതെ സമൂഹത്തില്‍ ആര്‍ക്കും ഉപകരിക്കാവുന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണ് രക്തദാനമെന്നും പരീക്ഷണ ശാലകളില്‍ കൃതിമമായി ഉല്‍പാദിപ്പിക്കാന്‍ പറ്റാത്ത രക്തം അവശ്യക്കാര്‍ക്ക് യഥേഷ്ഠം ലഭ്യമാക്കാന്‍ രക്തദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അഭിപ്രായപ്പെട്ടു. 

ദുബൈ ഹെല്‍ത്ത് അതോറിറ്റിയുമായി സഹകരിച്ച് ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മറ്റി നടത്തിയ രക്തദാന ക്യാമ്പില്‍ സംബന്ധിച്ച ധാതാക്കള്‍ക്കുള്ള ഡോനര്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടിക്ക് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പിഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. 

യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ സംസ്ഥാന കെഎംസിസി പ്രസിഡണ്ട്് പി.കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി ഇസ്മായില്‍, വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംബാഗം, ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ഹനീഫ് ചെര്‍ക്കള, മുനീര്‍ ചെര്‍ക്കള, സിദ്ദിഖ് ചൗക്കി, സത്താര്‍ ആലംപാടി, സുബൈര്‍ അബ്ദുല്ല, അബ്ദുല്ല ബെളിഞ്ചം, എം.എസ് ഹമീദ്, ഉപ്പി കല്ലങ്കൈ, സുഹൈല്‍ കോപ്പ, സഫ്വാന്‍ അണങ്കൂര്‍ സംബന്ധിച്ചു. ട്രഷറര്‍ അസീസ് കമാലിയ നന്ദി പറഞ്ഞു. യുഎഇയുടെ 47ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി കാസറകോട് മണ്ഡലം കമ്മിറ്റി ദുബൈ ആരോഗ്യ വകുപ്പുമായി സഹകരിച്ച് അല്‍ബറഹ കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നിരവധി പേരാണ് രക്തംദാനം നല്‍കാനെത്തിയത്. 









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?