കരുണ ഓര്‍ഡിനന്‍സ് ഒപ്പിട്ടത് താല്‍പര്യമില്ലാതെയാണെന്ന് കേരള ഗവര്‍ണര്‍, ഭരണ - പ്രതിപക്ഷങ്ങളുടെ നിര്‍ബന്ധമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തല്‍

തിരുവനന്തപുരം:(www.kvartha.com 28/11/2018) കരുണ ഓര്‍ഡിനന്‍സ് ഒപ്പിട്ടത് താല്‍പര്യമില്ലാതെയാണെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ഒപ്പിടാന്‍ ഭരണ - പ്രതിപക്ഷങ്ങളുടെ നിര്‍ബന്ധമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തല്‍. സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി പ്രതീക്ഷിച്ചിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളില്‍ 2016-17ല്‍ ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം ലഭിച്ച 180 വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ജുഡീഷ്യറിയുടെ അധികാരത്തില്‍ ഇടപെട്ടുവെന്നായിരുന്നു വിമര്‍ശനം. ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയവരെ സംരക്ഷിക്കുന്നതിനാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഇതു ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

News, Thiruvananthapuram, Kerala, Supreme Court of India, Governor, Governor against Govt on Karuna ordinance issue

നിയമസഭയില്‍ നടക്കുന്ന പ്രതിഷേധങ്ങളെയും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. സഭയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ നടപടിയെ ബാധിക്കരുതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജനങ്ങള്‍ സമ്മേളനം വീക്ഷിക്കുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Supreme Court of India, Governor, Governor against Govt on Karuna ordinance issue


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?