പാതിരാത്രി ലാബ് ജീവനക്കാരിയായ യുവതിയുടെ ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍
കാഞ്ഞങ്ങാട്:(www.kasargodvartha.com 14/11/2018) പാതിരാത്രി ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ യുവതിയുടെ ഫോട്ടോയും വീഡിയോയും മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ കൈയ്യോടെ പിടികൂടി. നീലേശ്വരം പള്ളിക്കര സ്വദേശിയും ജില്ലാ ആശുപത്രിയിലെ താല്‍ക്കാലിക ആംബുലന്‍സ് ഡ്രൈവറുമായി യുവ സംവിധായകനെയാണ് കൈയ്യോടെ പിടികൂടിയത്. രാത്രി ലാബില്‍ പരിശോധന നടത്തുന്നതിനിടയിലാണ് യുവാവ് ജനലിലൂടെ ലാബ് ടെക്നീഷ്യനായ യുവതിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയത്.
സംഭവം പരിശോധനക്കെത്തിയ രോഗിയുടെ കൂടെയുണ്ടായിരുന്ന യുവതി കാണുകയും ടെക്നീഷ്യയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു. ഇതോടെ ഇവര്‍ ബഹളം വെച്ചു. ടെക്നീഷ്യനായ യുവതിയുടെ ബഹളം കേട്ട് ഓടിയെത്തിയ ആശുപത്രിയിലെ സഹപ്രവര്‍ത്തകരും മറ്റുള്ളവരും ചേര്‍ന്ന് യുവസംവിധായകനെ പിടികൂടുകയായിരുന്നു. മൊബൈല്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ ലാബ് ടെക്നീഷ്യയുടെ ഫോട്ടോ എടുത്തതായി കണ്ടെത്തി.
തുടര്‍ന്ന് ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു. നേരത്തെയും ഇവിടെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന യുവാവ് ആശുപത്രിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന് ഇയാളെ ആശുപത്രി സൂപ്രണ്ട് ജോലിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ പുതുതായി വന്ന സൂപ്രണ്ടാണ് ഇയാളെ വീണ്ടും ഇവിടെ താല്‍ക്കാലിക ജീവനക്കാരനായി നിയമിച്ചത്. ഇതിനകം ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ആളാണ് ഈ യുവാവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kerala, District-Hospital, Attempt to record video of Lady Lab Technician; Ambulance driver held

Powered by Info News For You

Comments
Post a Comment