മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ്: ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് തല്ലിതകര്‍ത്തു; അമിത് ഷായുടെ ചിത്രങ്ങള്‍ വലിച്ചുകീറി

ഉജ്ജൈന്‍: (www.kvartha.com 11-10-2018) ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് തല്ലിതകര്‍ത്തു. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ചിത്രങ്ങള്‍ വലിച്ചുകീറിയ പ്രവര്‍ത്തകര്‍ കസേരകളും ഫര്‍ണീച്ചറുകളും തല്ലിതകര്‍ത്തു. ഉജ്ജൈന്‍ ജില്ലയിലെ ബദ്‌നഗറിലാണ് സംഭവം.

തിങ്കളാഴ്ച ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിറ്റിംഗ് എം. എല്‍ എ മുകേഷ് പാണ്ഡ്യയുടെ പേരില്ലാതിരുന്നതാണ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. അതേസമയം ജിതേന്ദ്ര പാണ്ഡ്യയ്ക്ക് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നല്‍കി. മൂന്ന് തവണ ഉജ്ജൈയിനില്‍ നിന്നും മല്‍സരിച്ച ഉദയ് സിംഗ് പാണ്ഡ്യയുടെ മകനാണ് ജിതേന്ദ്ര.
Madhya Pradesh polls: Angry BJP workers damage party office in Ujjain's Badnagar over denial of ticket to preferred candidate

ബ്രാഹ്മണ വിഭാഗക്കാരനായ ജിതേന്ദ്രയ്ക്ക് പാര്‍ട്ടി ടിക്കറ്റ് അനുവദിച്ചത് അണികളെ ചൊടിപ്പിച്ചു. നവംബര്‍ 23നാണ് മദ്ധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A Free Press Journal report said that Mukesh failed to secure a ticket "due to his inactiveness" and got replaced by an Audichya Brahmin where the community has a sizeable population.

Keywords: National, Politics, BJP




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?