എന്നെ ആരും ഡെല്‍ഹിക്കു വിളിപ്പിച്ചില്ല, ജഡ്ജിയോട് മാപ്പും പറഞ്ഞില്ല: യതീഷ് ചന്ദ്ര

നിലക്കല്‍ : (www.kvartha.com 28.11.2018) തന്നെ ഡെല്‍ഹിക്ക് വിളിപ്പിച്ചെന്നും ഹൈക്കോടതി ജഡ്ജിയോട് മാപ്പ് പറഞ്ഞെന്നും മറ്റുമുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ആക്ഷേപങ്ങളോട് പ്രതികരിച്ചു നിലക്കല്‍ സ്‌പെഷല്‍ ഓഫിസര്‍ എസ് പി യതീഷ് ചന്ദ്ര. ഡെല്‍ഹിക്ക് വിളിപ്പിച്ചെന്നും മാപ്പ് പറഞ്ഞെന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ തെറ്റാണ്. കേന്ദ്രമന്ത്രിയെ തടഞ്ഞതടക്കമുള്ള സംഭവങ്ങളില്‍ നടപടി ഉണ്ടായെന്ന വാര്‍ത്തയും അദ്ദേഹം തള്ളിക്കളഞ്ഞു.

ശബരിമലയില്‍ സര്‍ക്കാര്‍ ഏല്‍പ്പിച്ച ജോലിയാണ് ചെയ്തത്. ജോലിയില്‍ വീഴ്ച വരുത്തിയിട്ടില്ല. അങ്ങനെ ഉണ്ടായെങ്കില്‍ മാത്രമല്ലേ നടപടി ഉണ്ടാകേണ്ട കാര്യമുള്ളൂ എന്ന് അദ്ദേഹം ചോദിച്ചു. നവംബര്‍ 30 വരെ ഡ്യൂട്ടിയില്‍ ഉണ്ടാകും. അടുത്ത ഉദ്യോഗസ്ഥര്‍ ചുമതല ഏല്‍ക്കും വരെ നിലയ്ക്കലില്‍ തന്നെ ഉണ്ടാകും. പുതിയ സാഹചര്യത്തില്‍ തീര്‍ത്ഥാടനം നടക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ക്രമപ്പെടുത്തേണ്ടി വരും. അതിനുള്ള നടപടികള്‍ മാത്രമാണ് ചെയ്തത്.

 I'm a devotee of Ayyappa: Yathish Chandra, Sabarimala Temple, Religion, News, Trending, Punishment, Allegation, Criticism, Minister, Kerala.

ആദ്യഘട്ട ജോലികള്‍ വെല്ലുവിളി ആയിരുന്നു. അത് സ്വീകരിച്ചു. താന്‍ ഒരു പൂര്‍ണ അയ്യപ്പ വിശ്വാസിയാണ്. എന്നാല്‍ ഈ തീര്‍ത്ഥാടന കാലത്ത് ഇനിയും ഇവിടേക്ക് ഡ്യൂട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: I'm a devotee of Ayyappa: Yathish Chandra, Sabarimala Temple, Religion, News, Trending, Punishment, Allegation, Criticism, Minister, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?