വ്യാപാരി വ്യവസായി നേതാവിനെ വാട്സ്ആപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തിയതായി പരാതി
കാസര്‍കോട് (www.evisionnews.co): വ്യാപാരി വ്യവസായി നേതാവിനെ വാട്സ്ആപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തിയതായി പരാതി. വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഹ് മദ് ഷരീഫിന്റെ പരാതിയില്‍ ചിറ്റാരിക്കാലിലെ ജോസ് തയ്യല്‍ (40), നീലേശ്വരത്തെ പ്രത്യോധനന്‍ (40), ചുള്ളിക്കര സി എ ജോസഫ് (40), കാഞ്ഞങ്ങാട്ടെ സുബൈര്‍ (40), കാസര്‍കോട്ടെ ഹമീദ് അരമന (40), കാഞ്ഞങ്ങാട്ടെ സമീര്‍ (40), നീലേശ്വരത്തെ സി എം അശോക് കുമാര്‍ (35), നീലേശ്വരത്തെ രാജേഷ് (45) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. വാട്സ്ആപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് ഷെയര്‍ ചെയ്തുവെന്നാണ് ഷരീഫിന്റെ പരാതി. സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Powered by Info News For You

Comments
Post a Comment