ശബരിമല പ്രതിഷേധങ്ങള്‍ ശരണപാതയിലെ മറ്റു ക്ഷേത്രങ്ങളുടെ വരുമാനത്തെയും ബാധിക്കുന്നു

തിരുവല്ല:(www.kvartha.com 25/11/2018) ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയും തുടര്‍ന്നുണ്ടായ പോലീസ് നടപടികളും പ്രതിഷേധങ്ങളും സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെ വരുമാനത്തെ സാരമായി ബാധിച്ചു. ശബരിമല കൂടാതെ സീസണില്‍ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, തിരുനക്കര, എരുമേലി, ചെങ്ങന്നൂര്‍, ആറന്മുള, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രങ്ങളിലാണ് വരുമാനം പാടെ കുറഞ്ഞത്.

News, Kerala, Police, Sabarimala,Sabarimala protest affects in temples income

സംസ്ഥാനത്തെ ചെറുതും വലുതുമായ ക്ഷേത്രങ്ങളിലെല്ലാം ശബരിമല സീസണില്‍ അയ്യപ്പന്മാര്‍ മാലയിടുകയും കെട്ടു നിറയ്ക്കുകയും ചെയ്തിരുന്നു. ചിറപ്പ് ഉത്സവങ്ങളും വ്യാപകമായിരുന്നു. വന്‍ വരുമാനമാണ് ഇതിലൂടെ ലഭിച്ചിരുന്നത്. മാല, പൂജാദ്രവ്യങ്ങള്‍, കെട്ടുനിറ വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന കച്ചവടക്കാരെല്ലാം ഇത്തവണ പ്രതിസന്ധിയിലാണ്.

നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് വൈക്കത്തഷ്ടമി. 12 ദിവസം നീളുന്ന ഉത്സവത്തിന് ലഭിക്കുന്ന കാണിക്കയില്‍ ഭൂരിഭാഗവും നാലമ്പലം ദര്‍ശിക്കാനെത്തുന്ന അയ്യപ്പഭക്തരുടേതാണ്. ക്ഷേത്രത്തിലെ ആള്‍ത്തിരക്കും അയ്യപ്പന്മാരുടേതാണ്. ഇക്കുറി കൊടിയേറി അഞ്ചു ദിവസം പിന്നിട്ടിട്ടും ആയിരത്തില്‍ താഴെ അയ്യപ്പന്മാരാണ് ക്ഷേത്രദര്‍ശനം നടത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ അയ്യപ്പന്മാരുടെ വാഹനങ്ങളെ കൊണ്ട് വടക്കേ നടയിലും കിഴക്കേ നടയിലും ഗതാഗതതടസം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ അതില്ല. കടുത്തുരുത്തി, ഏറ്റുമാനൂര്‍, തിരുനക്കര ക്ഷേത്രങ്ങളിലും ഇതേ അവസ്ഥയാണ്.

ചെങ്ങന്നൂര്‍, ആറന്മുള ക്ഷേത്രങ്ങളിലും അയ്യപ്പന്മാരുടെ തിരക്ക് കാണാനേയില്ല. ക്ഷേത്ര വരുമാനമാണ് ദേവസ്വം ബോര്‍ഡിന്റെ നിലനില്‍പ്പെന്നിരിക്കേ ശബരിമല പ്രശ്‌നം ക്ഷേത്രങ്ങളെ അപ്പാടെ ബാധിക്കുകയാണ്. 1,250 ക്ഷേത്രങ്ങളാണ് ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. 8,000 ത്തോളം സ്ഥിരം ജീവനക്കാരും 2,000 ത്തോളം പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരും 2,000 പെന്‍ഷന്‍കാരുമുണ്ട്. ശബരിമലയിലെ വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ അടുത്ത മൂന്നു മാസത്തെ പെന്‍ഷന്റെ കാര്യം അനിശ്ചിതത്വത്തിലായി. സ്ഥിതി ഈ രീതിയില്‍ തുടര്‍ന്നാല്‍ ശമ്പളത്തിനും ബുദ്ധിമുട്ടാകും.

സെപ്റ്റംബര്‍ 30 വരെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യ ഇനത്തില്‍ കോടിക്കണക്കിന് രൂപ കൊടുക്കാനുണ്ട്. ശബരിമലയിലെ വരുമാനം ഈ വര്‍ഷം കുറഞ്ഞെങ്കിലും ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കുള്ള ഡി എ ദേവസ്വം ബോര്‍ഡ് കൊടുക്കണം. തുലാം ഒന്നിനും ആട്ട വിശേഷത്തിനും 5,000 പോലീസുകാരാണ് ഉണ്ടായിരുന്നത്. ഇത്തവണ 15,000 പോലീസിനെയാണ് വിന്യസിച്ചിരിക്കുന്നത്. ശരാശരി 500 രൂപ വീതം ഇവര്‍ക്ക് ഡി എ ഇനത്തില്‍ നല്‍കണം. 15 കോടി രൂപയാണ് ഇതിനു വേണ്ടിവരുന്നത്. 1,200ല്‍ പരം ക്ഷേത്രങ്ങളുണ്ടെങ്കിലും നൂറില്‍ താഴെ ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയം പര്യാപ്തതയിലുള്ളത്.

ശമ്പളത്തിനും മറ്റ് അലവന്‍സുകള്‍ക്കുമായി പ്രതിമാസം 30 കോടി രൂപ ബോര്‍ഡ് കണ്ടെത്തണം. ഇതെല്ലാം ശബരിമലയില്‍ നിന്നു മാത്രം ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബോര്‍ഡിന്റെ സാമ്പത്തിക നിലനില്‍പ്പു തന്നെ അവതാളത്തിലായിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Police, Sabarimala,Sabarimala protest affects in temples income


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?