മുജീബിന്റെ മരണം: അപകടം വരുത്തിയ ലോറി ഡ്രൈവര്‍ അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): ദേശീയപാതയില്‍ കറന്തക്കാട് സ്‌കൂട്ടറില്‍ ലോറിയിടിച്ച് തളങ്കര ഖാസിലൈനിലെ മുജീബ് റഹ്മാന്‍ (42) മരിക്കാനിടയായ സംഭവത്തില്‍ അപകടം വരുത്തിയ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്നാട് നാമക്കല്‍ സ്വദേശി യുവരാജിനെ (32)യാണ് കാസര്‍കോട് ടൗണ്‍ അറസ്റ്റിലായത്. ഒക്ടോബര്‍ 31ന് രാത്രിയാണ് സംഭവം. തമിഴ്നാട് രജിസ്ട്രേഷന്‍ നമ്പറിലുള്ള ലോറിയാണ് അപകടം വരുത്തിയതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട് സി.ഐ വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലോറി തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തിയത്. ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment