ബേഡഡുക്ക പഞ്ചായത്തിനെതിരെ കുറ്റപത്രവുമായി ബിജെപി; അടിസ്ഥാന വികസനം പോലും നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും ആക്ഷേപം

ബേഡകം: (www.kasargodvartha.com 28.11.2018) ബേഡഡുക്ക പഞ്ചായത്തില്‍ വികസനം വട്ടപ്പൂജ്യമാണെന്ന കുറ്റപത്രവുമായി ബി.ജെ.പി രംഗത്ത്. ബേഡഡുക്ക പഞ്ചായത്തില്‍ അടിസ്ഥാനപരമായി ഗുണം കിട്ടുന്ന ഒരു വികസനവും നടക്കുന്നില്ല. ഫേസ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയുള്ള കുറെ തള്ളുകള്‍ മാത്രമാണ് നടക്കുന്നത്, ബേഡഡുക്ക പഞ്ചായത്തില്‍ ഒരു വ്യവസായം പോലും കൊണ്ടുവരാന്‍ സി പി എം നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ ഒന്നുപോലും പഞ്ചായത്തില്‍ ഇല്ല. കുടുംബശ്രീ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി പഞ്ചായത്ത് കുണ്ടംകുഴിയില്‍ നിര്‍മിച്ച കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുന്നു. കശുവണ്ടി ഫാക്ടറിക്കായി നിര്‍മിച്ച കെട്ടിടം വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്നു. ബേഡകത്ത് ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഒരു പ്രവര്‍ത്തനവും പഞ്ചായത്ത് ഭരണ സമിതി ഏറ്റെടുത്ത് നടത്തുന്നില്ല. നാടകം, കലാ പരിപാടികള്‍, ഫുട്‌ബോള്‍, കബഡി എന്നിവ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തേണ്ടതില്ല. ഇതൊക്കെ ഓരോ ക്ലബുകള്‍ നടത്തേണ്ട കാര്യങ്ങളാണ്. മഴ നടത്തം എന്നു പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് രണ്ട് വര്‍ഷമായി നടക്കുന്നതായും ബി ജെ പി ആരോപിച്ചു. 'ബേഡകത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കാനായിരുന്നു മഴ നടത്തം. ബേഡകത്ത് എവിടെയാണ് ടൂറിസ്റ്റ് കേന്ദ്രമുണ്ടായതെന്ന് ബി.ജെ.പി നേതൃത്വം ചോദിക്കുന്നു.

ബേഡകത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് ബേഡകത്തെ സര്‍ക്കാര്‍ ഓഫീസുകളെയും ബാധിച്ചിരിക്കുന്നു. ബേഡകം താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചിട്ടും സി എച്ച് സി ആയിരുന്നപ്പോള്‍ ഉണ്ടായിരുന്നത് പോലെ ഉച്ചവരെ മാത്രമാണ് ജനങ്ങള്‍ക്ക് ചികിത്സ ലഭിക്കുന്നത്. ബേഡകത്തെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരുന്നതിനേക്കാള്‍ വേഗത്തില്‍ മടങ്ങുന്നു. ഒരു ഭാഗത്ത് സ്വാശ്രയത്തിനെതിരെ സമരം ചെയ്ത് രക്തസാക്ഷികളെ ഉണ്ടാക്കിയ സി പി എം മുന്നാട് സ്വാശ്രയ കോളേജുണ്ടാക്കി ലക്ഷങ്ങള്‍ വാരുന്നു. ബേഡകത്ത് നേതാക്കന്മാരുടെ സാമ്പത്തിക സ്ഥിതി മാത്രമാണ് ഭദ്രമായിക്കുന്നത്. ഭൂരി ഭാഗം ജനങ്ങളും ദുരിതക്കയത്തിലാണ്. ബേഡഡുക്ക പഞ്ചായത്തിലെ മിക്ക കോളനികളിലേയും വീടുകളും, ഗ്രാമപ്രദേശത്തെ റോഡുകളും തകര്‍ന്ന അവസ്ഥയിലാണ്. ദുരിതത്തിലായ ജനങ്ങള്‍ക്ക് സാന്ത്വനമേകേണ്ട പണം വന്‍ മേളകള്‍ നടത്തി ധൂര്‍ത്തടിക്കുകയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ കൊണ്ട് വന്നെങ്കിലും അതൊന്നും ബേഡകത്തെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. പഞ്ചായത്ത് ഭരണസമിതിയുടെ താല്‍പര്യമില്ലായ്മയാണ് കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ കാരണം. ബേഡകം പഞ്ചായത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഈ വിഷയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ബിജെപി സ്ഥാനാര്‍ത്ഥി പി.സദാശിവനെ വിജയിപ്പിക്കണമെന്നും ബിജെപി പഞ്ചായത്ത് കമ്മറ്റി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bedakam, BJP, Development project, CPM, BJP against Bedadukka Panchayat
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?