അയല്‍വാസിയുടെ കുഞ്ഞിന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ച യുവതി പിടിയില്‍
ഹരിപ്പാട്: (www.kvartha.com 03.11.2018) അയല്‍വാസിയുടെ കുഞ്ഞിന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. സുരാജ് നിവാസില്‍ രാജേശ്വരി( 43)ആണ് കനകക്കുന്ന് പോലീസിന്റെ പിടിയിലായത്. മുതുകുളം വടക്ക് ചെന്നാട്ടു പുതുവലില്‍ രജിതയുടെ കുട്ടിയുടെ 10 ഗ്രാം തൂക്കമുള്ള അരഞ്ഞാണമാണ് മോഷ്ടിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ പ്രതിയുടെ വീട്ടില്‍വച്ചാണ് അരഞ്ഞാണം അപഹരിച്ചത്.
ചുളളിയൊടിക്കാനായെത്തിയ രജിത കുട്ടിയെ രാജേശ്വരിയെ ഏല്പിച്ചു. ഈ സമയം അടുക്കളയിലേക്ക് കൊണ്ടുപോയാണ് അരഞ്ഞാണം ഇവര്‍ കൈക്കലാക്കിയത്. തിരികെ വീട്ടിലെത്തിയപ്പോഴാണ് അരഞ്ഞാണം നഷ്ടമായ വിവരം ശ്രദ്ധയില്‍പ്പെടുന്നത്. സംശയം തോന്നിയ രജിതയും കുടുംബാംഗങ്ങളും രാജേശ്വരി അരഞ്ഞാണം കൈക്കലാക്കിയിരിക്കാം എന്ന വിശ്വാസത്തില്‍ അത് തിരികെ തരാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ എടുത്തിട്ടില്ലെന്ന നിലപാടില്‍ പ്രതി ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മോഷണ മുതല്‍ അടുത്തുതന്നെയുളള സ്വകാര്യ സ്ഥാപനത്തില്‍ പണയം വെച്ച് 10,000 രൂപ വാങ്ങി. ആശുപത്രി ആവശ്യത്തിനാണെന്നാണ് ഇവര്‍ സ്ഥാപന ഉടമയോട് പറഞ്ഞിരുന്നത്. തൊണ്ടി മുതലും പോലീസ് കണ്ടെടുത്തു. എസ്.ഐ. ജി.സുരേഷ് കുമാര്‍, ഗ്രേഡ് എസ്.ഐ. കെ.ശശികുമാര്‍, സി.പി.ഒമാരായ പദ്മരാജന്‍, ജീന എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Keywords: Woman arrested in theft case, Police, News, Local-News, Arrested, Complaint, hospital, Family, Kerala.
Powered by Info News For You

Comments
Post a Comment