ബിആര്‍ഡിസിയുടെ 'സ്‌മൈല്‍ അംബാസഡേര്‍സ് ടൂര്‍' ഡിസംബര്‍ ആദ്യവാരത്തില്‍; പ്രധാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തര മലബാറിലെത്തുന്നു, അനുഭവവേദ്യ ടൂറിസം വിദേശ സഞ്ചാരികളുടെ മനംകുളിര്‍പ്പിക്കും

കാസര്‍കോട്: (www.kasargodvartha.com 15.11.2018) ഉത്തര മലബാറിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ ബിആര്‍ഡിസി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ തുടര്‍ച്ചയായി 'സ്‌മൈല്‍ അംബാസഡേര്‍സ് ടൂര്‍' സംഘടിപ്പിക്കുന്നു. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പ്രമുഖ സംഘടനയായ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ (അറ്റോയി) യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രധാനപ്പെട്ട 30 ടൂര്‍ കമ്പനികളുടെ മുന്‍ നിരയിലുള്ളവര്‍ ഉത്തര മലബാറിലെത്തും. അവര്‍ക്ക് പ്രധാന ടൂറിസം കേന്ദ്രങ്ങള്‍, തനത് കലകള്‍, മലബാര്‍ രുചിക്കൂട്ടുകള്‍, സുരംഗകള്‍ മുതലായ അനുഭവവേദ്യ ആകര്‍ഷക ഘടകങ്ങള്‍ പരിചയപ്പെടുന്നതിനും, സ്‌മൈല്‍ സംരംഭകരെയും ടൂര്‍ ഓപ്പറേറ്റര്‍മാരെയും ബന്ധിപ്പിക്കുന്നതിനും ഉദ്ദേശിച്ചു കൊണ്ടാണ് അംബാസഡേര്‍സ് ടൂര്‍ സംഘടിപ്പിക്കുന്നത്. ഇത് വഴി കൂടുതല്‍ വിദേശ -ആഭ്യന്തര ടൂറിസ്റ്റുകളെ ഉത്തര മലബാറിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഡിസംബര്‍ ആദ്യവാരത്തിലാണ് പരിപാടി.

2017-ലെ സ്ഥിതി വിവരക്കണക്കുകള്‍ അനുസരിച്ച് കേരളത്തിലെത്തിയ ടൂറിസ്റ്റുകളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെത്തിയത് വിദേശ ടൂറിസ്റ്റുകളുടെ 0.57 ശതമാനവും ആഭ്യന്തര ടൂറിസ്റ്റുകളില്‍ 6.54 ശതമാനവും മാത്രമാണ്. കേരളത്തില്‍ ഏറ്റവും കുറവ് വിദേശ ടൂറിസ്റ്റുകള്‍ എത്തിയ ജില്ല കാസര്‍കോട് ആണ്. വികസിത ടൂറിസം കേന്ദ്രങ്ങളുടെ അവിഭാജ്യ ഘടകങ്ങളായ അക്കമൊഡേഷന്‍ യൂണിറ്റുകളും ടൂര്‍ ഓപ്പറേഷന്‍ കമ്പനികളും ഉള്‍പ്പെടുന്ന സേവന ദാതാക്കള്‍ ഉത്തര മലബാറില്‍ വളരെ കുറവാണ്. ഈ പശ്ചാത്തലം കണക്കിലെടുത്ത് ബിആര്‍ഡിസി ആവിഷ്‌കരിച്ച അടിസ്ഥാന പദ്ധതിയാണ് SMILE അഥവാ Small & Medium Industries Leveraging Experiential Tourism. ചെറുകിട -ഇടത്തരം ടൂറിസം സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് സംരംഭകത്വ വികസനവും മാര്‍ഗ നിര്‍ദേശങ്ങളും വിപണന സഹായക പദ്ധതികളും ലഭ്യമാക്കുന്ന സ്‌മൈല്‍ പദ്ധതിയില്‍ ഇപ്പോള്‍ 73 സംരംഭകര്‍ നടത്തുന്ന 36 സംരംഭങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതി വഴി 300 ടൂറിസ്റ്റുകള്‍ക്കുള്ള താമസ സൗകര്യങ്ങള്‍ ഉത്തര മലബാറില്‍ ലഭ്യമായിട്ടുണ്ട്.

ഉത്തര മലബാറിലെ 40 ടൂറിസം ആകര്‍ഷക കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കഥാ രൂപേണ ലഭ്യമാക്കുകയും ടൂറിസ്റ്റുകളെയും സേവന ദാതാക്കളെയും ബന്ധിപ്പിക്കുകയും ചെയ്യുന്ന സ്‌മൈല്‍ വെര്‍ച്വല്‍ ടൂര്‍ ഗൈഡ് ബി.ആര്‍.ഡി.സി പുറത്തിറക്കിയിട്ടുണ്ട്. ഇത് വഴി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌തോ, ബി ആര്‍ ഡിസി വെബ് സൈറ്റ് വഴിയോ, ടൂറിസം കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നത് വഴിയോ സഞ്ചാരികളുടെ വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ ലഭ്യമാകും.

ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ബി ആര്‍ ഡി സി ആവിഷ്‌കരിച്ച ആര്‍ട്ട് വോക്ക് (Art walk) നിര്‍മ്മാണം പുരോഗമിച്ചു വരികയാണ്. 400 മീറ്റര്‍ നീളത്തിലുള്ള നടപ്പാതയും പാതയോരങ്ങളില്‍ ചിത്രകാരന്മാരുടെയും ശില്‍പികളുടെയും കലാസൃഷ്ടികളും സജ്ജീകരിക്കുന്ന 'ആര്‍ട്ട് വോക്ക്' പദ്ധതി വിനോദ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്ത് മൈക്രോ ബീച്ചുകള്‍ ഓരോ തീമിനെ ആസ്പദമാക്കി അനുഭവവേദ്യ ടൂറിസം ബീച്ചുകളായി വികസിപ്പിക്കുന്ന ബിആര്‍ഡിസിയുടെ പദ്ധതിയുടെ കണ്‍സപ്റ്റ് റിപ്പോര്‍ട്ട് കിറ്റ്‌കോ വഴി പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. പദ്ധതിക്ക് വേണ്ട സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ മേല്‍ നോട്ടത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടന്നു വരികയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Tourism, Top-Headlines, BRDC's Smile project will be conducted on Dec. first week
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?