ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ വേണ്ടത് ആകെ മെഡിസിനും എഞ്ചിനിയറിംഗിങും മാത്രം

മുംബൈ: (www.kvartha.com 28.11.2018) ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇന്നും പരമ്പരാഗതമായ മെഡിസിനും എഞ്ചിനിയറിംഗ് വിദ്യാഭ്യാസത്തിനും പിന്നാലെയാണെന്നു പഠന സര്‍വ വെളിപ്പെടുത്തുന്നു. കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ സെന്‍സസ് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

23 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ആഗ്രഹിക്കുന്നത് ഡോക്ടറോ ഡെന്റിസ്‌റ്റോ ആകാനാണ്. 23 ശതമാനം എഞ്ചിനീയര്‍ ആകാന്‍ ആഗ്രഹിക്കുമ്പോള്‍ 16 ശതമാനം പേര്‍ക്ക് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആകാനാണ് ആഗ്രഹം.

Why do so many Indian students study engineering and medicine, Mumbai, News, Education, Engineering Student, Health, Health & Fitness, Technology, Researchers, National.

എട്ടുശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രജ്ഞന്മാര്‍ ആകണം. ആഗോളതലത്തില്‍ തന്നെ ഇത് ഏറ്റവും കൂടുതലാണ്. വിദ്യാര്‍ത്ഥികളുടെ പഠന കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നത് ഇന്ത്യന്‍ രക്ഷിതാക്കളാണ്. 66 ശതമാനം പിടിഎ പരിപാടികളില്‍ 41 ശതമാനം രക്ഷകര്‍ത്താക്കള്‍ പങ്കെടുക്കാറുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന അനുപാതം ആണിത്.

ബ്ലാക്‌ബോര്‍ഡ് ഉപയോഗിക്കുന്ന ഏറ്റവും കൂടുതല്‍ അധ്യാപകര്‍ ഉള്ള രാജ്യവും ഇന്ത്യതന്നെ. 56 ശതമാനം വികസിത രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ സ്മാര്‍ട്ക്ലാസ് മുറികളും ഇന്ത്യയില്‍ കുറവല്ല. 43 ശതമാനം.

അധ്യാപനം ഒരു സപര്യയായി എടുക്കുന്നവരാണ് 67 ശതമാനം അധ്യാപകരും. അധ്യാപനത്തില്‍ സമ്മര്‍ദമില്ലാത്തവരാണ് ഇന്ത്യന്‍ അധ്യാപകരില്‍ ബഹുഭൂരിപക്ഷവും. 36 ശതമാനം പേര്‍ നേരിയ സമ്മര്‍ദത്തിന് ഇരകളുമാണ്.

ലോകരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് പാഠ്യേതര വിഷയങ്ങളില്‍ മുന്നില്‍. ഇക്കാര്യത്തില്‍ നാല് 10 രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഇന്ത്യ. 72 ശതമാനം: ഇതോടൊപ്പം തന്നെ 40 ശതമാനം വിദ്യാര്‍ത്ഥികള്‍ ദിവസവും ഗൃഹപാഠത്തിനായി 24 മണിക്കൂര്‍ ചെലവഴിക്കുന്നുണ്ട്.

അന്തര്‍ദേശീയ വിദ്യാഭ്യാസ സേവന ദാതാക്കളായ കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ ആഗോളതലത്തില്‍ നടത്തിയ സര്‍വേയില്‍ 20,000 അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. 4400 ഇന്ത്യന്‍ അധ്യാപകരും 3800 വിദ്യാര്‍ത്ഥികളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലും ചൈനയിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ എക്‌സ്ട്രാ ക്ലാസുകളില്‍ പങ്കെടുക്കുന്നത്, 58 ശതമാനം: കണക്ക് 74 ശതമാനം, ഫിസിക്‌സ് 64 ശതമാനം, കെമിസ്ട്രി 62 ശതമാനം എന്നിങ്ങനെയാണ് വിഷയം തിരിച്ചുള്ള കണക്ക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Why do so many Indian students study engineering and medicine, Mumbai, News, Education, Engineering Student, Health, Health & Fitness, Technology, Researchers, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?