പെണ്‍കുട്ടികളോട് എങ്ങനെ പെരുമാറണമെന്നതിനെ സംബന്ധിച്ച് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ശശിക്കെതിരായ നടപടി; നേതാവിന്റെ പെരുമാറ്റം പാര്‍ട്ടിയിലെ ഒരു ഉന്നത നേതാവിന് യോജിക്കാത്ത രീതിയില്‍, സ്വീകരിച്ചത് ശക്തമായ നടപടിയെന്നും പി കെ ശ്രീമതി
തിരുവനന്തപുരം: (www.kvartha.com 26.11.2018) ഡി.വൈ.എഫ്.ഐ വനിതാ നേതാവിനോട് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് ചേരാത്ത രീതിയിലുള്ള പ്രയോഗം നടത്തിയതിനാണ് ഷൊര്‍ണൂര്‍ എം എല്‍ എ പി.കെ.ശശിക്കെതിരെ നടപടിയെടുത്തതെന്ന് അന്വേഷണ കമ്മിഷന്‍ അംഗം പി.കെ.ശ്രീമതി പ്രതികരിച്ചു. പെണ്‍കുട്ടികളോട് എങ്ങനെ പെരുമാറണമെന്നതിനെ സംബന്ധിച്ച് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ശശിക്കെതിരായ നടപടി.
പാര്‍ട്ടിയിലെ ഒരു ഉന്നത നേതാവിന് യോജിക്കാത്ത രീതിയിലാണ് ശശിയുടെ പെരുമാറ്റം. ശക്തമായ നടപടിയാണ് ശശിക്കെതിരെ സ്വീകരിച്ചത്. ശശി ആരോപിച്ച വിഭാഗീയത പാര്‍ട്ടി അംഗീകരിച്ചില്ലെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. എന്നാല്‍ അന്വേഷണ കമ്മിഷനില്‍ അംഗമായ മന്ത്രി എ.കെ.ബാലന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
തനിക്ക് പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവില്‍ നിന്നും വിഷമമുണ്ടായെന്ന പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടത്തിയതെന്നും ശ്രീമതി ടീച്ചര്‍ അറിയിച്ചു. പി.കെ.ശശിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത ചില പ്രയോഗങ്ങള്‍ ഉണ്ടായെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. അതിനാലാണ് നടപടി സ്വീകരിച്ചത്. തെറ്റ് ചെയ്തതിന്റെ പേരില്‍ പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന അംഗത്തിനെ ആജീവനാന്തം പുറത്ത് നിറുത്താനാവില്ല.
തെറ്റ് തിരുത്താന്‍ അവസരം കൊടുക്കണം. ഇത്തരം ശക്തമായ നടപടി സ്വീകരിക്കാന്‍ സി.പി.എമ്മിന് മാത്രമേ കഴിയൂ. കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം വരുന്നതിന് മുമ്പ് തന്നെ ശശിയുടെ കാര്യത്തില്‍ അന്വേഷണം തുടങ്ങിയെന്നും പി.കെ.ശ്രീമതി കൂട്ടിച്ചേര്‍ത്തു.
അതേസമയം യുവതിയുടെ പരാതിയില്‍ ആരോപിച്ചിരുന്ന പീഡന ആരോപണം തെളിയിക്കാനായില്ലെന്നും എന്നാല്‍ ഫോണിലൂടെ അപമര്യാദയായി പെരുമാറിയത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഇക്കാര്യം കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ശശിയും നടപടിയില്‍ തൃപ്തിയുണ്ടെന്ന് പരാതിക്കാരിയും പ്രതികരിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: P K Sasi reacts on P K Sasi row, Politics, CPM, Suspension, Molestation, Allegation, Complaint, Probe, Thiruvananthapuram, Media, Kerala.

Powered by Info News For You

Comments
Post a Comment