ബന്ധുനിയമനം: രാജിവെച്ചില്ലെങ്കില്‍ മന്ത്രി കെ.ടി ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണം: ചെന്നിത്തല


തിരുവനന്തപുരം (www.evisionnews.co): നടത്തിയ മന്ത്രി കെ.ടി ജലീല്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.പി ജയരാജന് നല്‍കാത്ത ഇളവ് മുഖ്യമന്ത്രി എന്തിനാണ് കെ.ടി ജലീലിന് നല്‍കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആറുമാസം മുതല്‍ ഏഴു വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ് മന്ത്രി ചെയ്തിട്ടുള്ളത്. ജലീല്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ഇക്കാര്യം സമ്മതിച്ചതാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ഗുരുതര കുറ്റം കെ.ടി ജലീല്‍ നടത്തിയിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇത് കണ്ടില്ലെന്നു നടിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്ക് ജലീലിന്റെ ബന്ധുവിനെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ്. മന്ത്രി രാജി വെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കാന്‍ തയാറാവണം. നിര്‍ബന്ധിച്ച് നല്‍കേണ്ട ജോലിയല്ല ഇത്. അഭിമുഖത്തിന് വന്നവര്‍ക്ക് യോഗ്യതയില്ല എന്ന മന്ത്രിയുടെ പ്രസ്താവന വിശ്വാസിക്കാന്‍ പറ്റില്ല. നടപടിക്രമങ്ങള്‍ പാലിച്ചോ എന്ന് മന്ത്രി വ്യക്തമാക്കണം. കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്കുള്ള യോഗ്യതയില്‍ മന്ത്രി മാറ്റം വരുത്തി. ഇത് വ്യക്തമായ അഴിമതിയാണ്. ഈ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് ലഭ്യമായിട്ടില്ല. ഹജ്ജ് കമ്മറ്റിയിലെ നിയമനവും സമാനമാണെന്ന് ചെന്നിത്തല ആരോപിച്ചു



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?