കന്നുകാലി ഉഴവ് വിസ്മൃതിയിലേക്ക്, യന്ത്രങ്ങള്‍ പാടങ്ങള്‍ കീഴടക്കുന്നു
ഹരിപ്പാട്: (www.kvartha.com 26.11.2018) പുഞ്ച കൃഷിതുടങ്ങി . മനുഷ്യരും, മൃഗങ്ങളും ചെയ്തിരുന്ന പലജോലികളും ഇന്ന് യന്ത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങി. നൂറ്റാണ്ടുകളായി നെല്‍പ്പാടങ്ങളില്‍ കന്നുകാലികളെ ഉപയോഗിച്ചുള്ള ഉഴവാണ് നടന്നിരുന്നത്. ഇന്ന് ഈ ഉഴവ് വിസ്മൃതിയിലാണ്ടു...കൃഷിയുടെ ചരിത്രത്തിലെ പുരോഗതിയുടെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായിരുന്നു കലപ്പ ഉപയോഗിച്ചുകൊണ്ടുള്ള ഉഴവ്.
കാള, കുതിര, പോത്ത്, എന്നീ മൃഗങ്ങളെ ഉപയോഗിച്ചായിരുന്നു നിലം ഉഴുത് മറിച്ചിരുന്നത്. പുരാതനകാലങ്ങളില്‍ മനുഷ്യരുടെ തോളില്‍ കലപ്പ വെച്ച് കൃഷിസ്ഥലം ഉഴുതുമറിച്ചിരുന്നു. കാലക്രമേണ മൃഗങ്ങളുടെ തോളിലെത്തി കലപ്പവെച്ചുള്ള ഉഴവ് മണ്‍മറഞ്ഞുപോവുകയാണ്.
അന്യസംസ്ഥാനങ്ങളില്‍ കുതിരകളെ ഉപയോഗിച്ച് ഇപ്പോഴും ഉഴവുകള്‍ നടക്കുന്നുണ്ട്. ഓണാട്ടുകര മേഖലകളിലെ കൃഷിഭൂമികള്‍ കാളകളെ ഉപയോഗിച്ചും, കുട്ടനാടന്‍ മേഖലകളില്‍ പോത്തിനെ ഉപയോഗിച്ചുമാണ് നിലം ഉഴുതുമറിച്ചിരുന്നത്. നാട്ടിന്‍ പുറത്തെ ചന്തകളില്‍ നിന്നും ആവശ്യത്തിന് ഉഴവു മാടുകളെ കിട്ടിയിരുന്നു. നാട്ടിന്‍പുറ ചന്തകള്‍ ഇന്ന് നാടുനീങ്ങിയതോടെ അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചാണ് ഉഴവുമാടുകളെ കൊണ്ടു വരുന്നത്.
അതുകൊണ്ടാണ് നാമമാത്രമായെങ്കിലും കന്നുകാലി ഉഴവു നടക്കുന്നത്. ചില പാടശേഖരങ്ങള്‍ മാത്രമായി ഒതുങ്ങിയിരിക്കയാണ് മാടുകളെ ഉപയോഗിച്ചുള്ള ഉഴവ്. കന്നുകാലികളുടെ ലഭ്യതകുറവും, മൃഗസ്‌നേഹികളുടെ രംഗപ്രവേശനവും, ഉഴവിന് ആളിനെ കിട്ടാതെ വന്നതും യന്ത്രം ഉപയോഗിച്ചുള്ള ഉഴവിന് തുടക്കം കുറിച്ചു. കാലക്രമേണ വ്യവസായ വത് കൃതരാജ്യങ്ങളില്‍ ആവിയന്ത്രം നിലം ഉഴുതുമറിക്കാന്‍ തുടങ്ങുകയും പിന്നീട് ട്രാക്ടറുകളും ട്രില്ലറുകളും മറ്റും പാടങ്ങള്‍ കീഴടക്കുകയും ചെയ്തു.
വിത്ത് ഇടീലിനോ നടീലിനോ മുമ്പായി മണ്ണ് ഇളക്കിമറിച്ചിരുന്നു. മേല്‍മണ്ണ് ഇളക്കി പോഷകങ്ങള്‍ മുകളിലേക്ക് കൊണ്ടുവരുന്നതിനും മുന്‍ വിളയിറക്കലിലെ അവശിഷ്ടങ്ങളും കളകളും മണ്ണിനടിയിലേക്ക് പോകുന്നതിനുമാണ് പാടങ്ങള്‍ ഉഴുതുമറിച്ചിരുന്നത്. ആദ്യകാല കൃഷിയില്‍ മനുഷ്യന്‍ അവനു വേണ്ടി മാത്രം കൃഷി ചെയ്തപ്പോള്‍ ഇന്ന് ഒരു സമൂഹത്തിനു വേണ്ടി കൃഷി ചെയ്യുന്നു.
കൂടുതല്‍ പേര്‍ക്ക് വേണ്ടിയുള്ള കൃഷിയില്‍ രണ്ടു കൈകള്‍ മാത്രം പോരാ എന്ന നില വന്നപ്പോഴാണ് ആദ്യം കൃഷിപ്പണിക്ക് മൃഗങ്ങളേയും പിന്നീട് യന്ത്രങ്ങളേയും സഹായികളാക്കിയത്. കൃഷിയില്‍ ഏറെ അധ്വാനം വേണ്ടി വരുന്നതിനാലാണ് പുതിയ തലമുറ കൃഷിയില്‍ നിന്നകന്നത്. ആയാസം കുറച്ചു കൃഷി ആനന്ദകരമാക്കണമെങ്കില്‍ യന്ത്രസഹായം കൂടിയേ തീരൂ എന്ന നിലയിലായി.
കുട്ടനാടന് പാടങ്ങളില്‍ നിലമൊരുക്കുന്നതിന് ട്രാക്ടറും പവര്‍ ട്രില്ലറുകളുമാണ് വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിനോട് അനുബന്ധമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കൂടിവന്നതോടെ മിക്ക കൃഷിപ്പണികളും യന്ത്രങ്ങളിലൂടെയായി. വാച്ചാല്‍തോട് നിര്‍മാണം,
വരമ്പ്കുത്ത്, കള നീക്കംചെയ്യല്‍, വളംചേറല്‍, മരുന്നടി എന്നിവയാണ് മനുഷ്യശക്തികൊണ്ട് ഇപ്പോള്‍ ചെയ്തുവരുന്നത്.
ചക്രം ചവുട്ടി പാടത്തിലേക്ക് വെള്ളംകയറ്റിയതും ഇറക്കിയതും ഇന്ന് കര്‍ഷകതൊഴിലാളികള്‍ക്ക് ഓര്‍മയായി അവശേഷിക്കുന്നു. നിലമൊരുക്കല്‍ കൂടുതല്‍ എളുപ്പത്തിലും സമയ നഷ്ടം ഒഴിവാക്കിയും ചിലവ് കുറച്ചും ചെയ്യുന്നതിന് യോജിക്കുന്ന ചില അനുബന്ധ ഉപകരണങ്ങള്‍ രംഗപ്രവേശം ചെയ്തു. മഴയെത്തിക്കഴിഞ്ഞുള്ള കൃഷിയില്‍ ചേറ്റുവിത ആയാലും പറിച്ചു നടീലായാലും ചെളിയിലെ ഉഴവാണ് നടത്തേണ്ടത്.
ട്രാക്ടറില്‍ കേജ് വീല്‍ എന്നറിയപ്പെടുന്ന ഇരുമ്പ് ചക്രങ്ങള്‍ ഘടിപ്പിച്ച് വയലില്‍ ചെളി കലക്കുന്നു. ഒരു ദിവസം അഞ്ച് ഏക്കര്‍ ഉഴാന്‍ കഴിയും. മീഡിയം, ഹെവി കളിമണ്ണില്‍ ഇത് ഉപയോഗിച്ചുവരുന്നു. ക്ലട്ടിവേറ്റര്‍.
റോട്ടവേറ്റര്‍, ഹെലിക്കല്‍ ബ്ലേഡ് പഡ്‌ലര്‍, കോണോ പഡ്‌ലര്‍, ഹൈഡ്രോ ടില്ലര്‍, ലെവലര്‍,ലേസര്‍ ലെവലര്‍, വിതയന്ത്രം, ബ്രോഡ് കാസ്റ്റര്‍ എന്നിവ കാര്‍ഷിക മേഖലയില്‍ അനുബന്ധ ഉപരണങ്ങളായി ഉപയോഗിച്ചിരുന്നെങ്കില്‍ ഇതിനെല്ലാംകൂടി ഒരുയന്ത്രം മതിയെന്ന നിലയിലായിരിക്കുകയാണ്.
അടിക്കടി കാര്‍ഷികമേഖല പുരോഗതി പ്രാപിക്കുമ്പോഴും ഭക്ഷ്യധാന്യത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തയിലാകാന്‍ നമ്മള്‍ക്ക് കഴിയണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: The cattle flows to the oblivion and conquer machine, Lifestyle & Fashion, Local-News, Technology, News, Farmers, Food, Kerala.

Powered by Info News For You

Comments
Post a Comment