നടി ഷീലയുമായി യതീഷ് ചന്ദ്രയ്ക്ക് എന്തു ബന്ധം? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു; ഒടുവില്‍ മറുപടിയുമായി എസ് പി തന്നെ രംഗത്ത്

പത്തനംതിട്ട: (www.kvartha.com 27.11.2018) കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി ശബരിമല നിലയ്ക്കലില്‍ കൊമ്പുകോര്‍ത്തതോടെ 32കാരനായ യതീഷ് ചന്ദ്ര ഐ.പി.എസ് ഒരു വിഭാഗം ആളുകളുടെ ആരാധ്യ പാത്രവും ഒരു വിഭാഗം ആളുകളുടെ കണ്ണിലെ കരടാവുകയും ചെയ്തു. പുതുവൈപ്പിനില്‍ സമരക്കാരെ അടിച്ചോടിച്ച യതീഷ് ചന്ദ്രയെ പിന്നീട് കാണുന്നത് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലായിരുന്നു.

അവിടെയും പ്രതിഷേധക്കാരെ തെല്ലും കൂസാതെ വരച്ച വരയില്‍ നിറുത്താന്‍ ഈ ഐ പി എസുകാരന് കഴിഞ്ഞു. എന്നാല്‍ എന്തൊക്കെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നാലും തന്റെ ഡ്യൂട്ടിയില്‍ അല്‍പം പോലും പിറകിലേക്ക് പോകാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ് 2011ലെ ഈ കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍.

Yathish Chandra IPS about actress Sheela, Pathanamthitta, News, Sabarimala Temple, Religion, Trending, Controversy, Criticism, Social Network, Kerala

തനിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു;

'സാമൂഹിക മാധ്യമങ്ങളിലൂടെ ഓരോരോ ആളുകള്‍ അവര്‍ക്ക് തോന്നിയതാണ് പറയുന്നത്. ജനാധിപത്യ രാജ്യമല്ലേ, ആര്‍ക്കും എന്തും പറയാമല്ലോ. പലതും അവഗണിച്ചുവിടുകയാണ്. നിയമനടപടി സ്വീകരിക്കേണ്ടതാണെങ്കില്‍ സ്വീകരിക്കും'

'ഞാനൊരു അയ്യപ്പഭക്തനാണ്. ചെറുപ്പകാലത്തും ഇപ്പോഴും അയ്യപ്പദര്‍ശനം നടത്താറുണ്ട്. ഓഫ് സീസണില്‍ പോലും ശബരിമലയില്‍ വരാറുണ്ട്. ഞാനൊരു ഹിന്ദുവാണ്. ഇങ്ങനെയൊക്കെ മറുപടി പയേണ്ടിവരുന്നതുതന്നെ കഷ്ടമാണ്. മതമോ ജാതിയോ ജോലിചെയ്യുമ്പോള്‍ നോക്കാറില്ല' എന്നും യതീഷ് ചന്ദ്ര പറഞ്ഞു.

നുണ പ്രചരിപ്പിക്കുന്നവര്‍ക്ക് അതിലൂടെ എന്താണ് കിട്ടുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുംപോലെ നടി ഷീലയുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും അതൊക്കെ ഓരോരുത്തര്‍ എഴുതിയുണ്ടാക്കുന്നതാണെന്നും യതീഷ് ചന്ദ്ര പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Yathish Chandra IPS about actress Sheela, Pathanamthitta, News, Sabarimala Temple, Religion, Trending, Controversy, Criticism, Social Network, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?