തൃപ്തി ദേശായിക്കു സുരക്ഷ ഏര്‍പ്പെടുത്താനാകില്ലെന്ന് പോലീസ്

തിരുവനന്തപുരം: (www.kvartha.com 15.11.2018) സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ അനുവദിക്കാനാവില്ലെന്ന് പോലീസ് അറിയിച്ചു. മറ്റ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്ക് ലഭിക്കുമെന്നും പോലീസ് വ്യക്തമാക്കി. നവംബര്‍ 17ന് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നാണ് തൃപ്തി ദേശായിയും സംഘവും അറിയിച്ചത്.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷം മണ്ഡലകാലത്തും തുടരാനുള്ള സാധ്യത നിലനില്‍ക്കെ എരിതീയില്‍ എണ്ണ പകര്‍ന്നുകൊണ്ടാണ് തൃപ്തി ദേശായിയും സംഘവും ദര്‍ശനത്തിന് എത്തുമെന്ന് സര്‍ക്കാരിനെ അറിയിച്ചത്. ദര്‍ശനത്തിനിടെ തനിക്കും സംഘത്തിനും പ്രത്യേക സുരക്ഷ അനുവദിക്കണമെന്ന് വ്യക്തമാക്കി തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

Sabarimala pilgrim Trupti Desai will not get any special consideration: Kerala police,Thiruvananthapuram, News, Trending, Sabarimala Temple, Religion, Protection, Police, Letter, Controversy, Kerala

ശബരിമലയില്‍ എത്തിയാല്‍ കാലുവെട്ടുമെന്ന ഭീഷണി തനിക്കുണ്ടെന്നും അതിനാല്‍ എയര്‍പോര്‍ട്ട് മുതല്‍ സുരക്ഷ ഒരുക്കണമെന്നും അവര്‍ സര്‍ക്കാരിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് കോട്ടയത്തേക്ക് പോയി അന്നവിടെ താമസിച്ച് 17ന് രാവിലെ അഞ്ചു മണിക്ക് പുറപ്പെട്ട് സന്നിധാനത്ത് ഏഴുമണിയോടെ ദര്‍ശനം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്.

ഇവരുടെ സംഘത്തിന്റെ യാത്രയ്ക്കും താമസത്തിനും സുരക്ഷയ്ക്കും വേണ്ട എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന കാര്യവും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ അനുവദിക്കാനാവില്ലെന്നാണ് പോലീസ് ഇപ്പോള്‍ അറിയിച്ചത്.

തൃപ്തിയുടെ സംഘം

(പ്രായം 29 മുതല്‍ 46 വരെ)

മഹാരാഷ്ട്ര സ്വദേശിയായ വനിതാ ആക്ടിവിസ്റ്റാണ് തൃപ്തി ദേശായി. പശ്ചിമ മഹാരാഷ്ട്രയിലെ ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തിലെ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിലൂടെയാണ് ഇവര്‍ പേരെടുത്തത്. 33 കാരിയാണ് തൃപ്തി ദേശായി. ഇവര്‍ക്കൊപ്പം വരുമെന്ന് കത്തില്‍ പറഞ്ഞിരിക്കുന്ന സംഘാംഗങ്ങള്‍ ഇവരാണ്:

മനിഷ രാഹുല്‍ (42), മീനാക്ഷി ഷിന്‍ ഡേ (46), സ്വാതി (44), സവിത (29), സംഗീത (42), ലക്ഷ്മി (43).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarimala pilgrim Trupti Desai will not get any special consideration: Kerala police,Thiruvananthapuram, News, Trending, Sabarimala Temple, Religion, Protection, Police, Letter, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?