സര്‍വകക്ഷിയോഗവും പൊളിഞ്ഞു; യുവതീ പ്രവേശനം തടയാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി; ബഹിഷ്‌ക്കരിച്ച് യു ഡി എഫും ബി ജെ പിയും

തിരുവനന്തപുരം: (www.kvartha.com 15.11.2018) ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗവും പൊളിഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോടതി വിധിയുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയച്ചതോടു കൂടി കോൺഗ്രസും ബി.ജെ.പിയും യോഗം ബഹിഷ്‌കരിക്കുന്നതായി അറിയിച്ച് വാക്ക് ഔട്ട് ചെയ്‌തു. സർക്കാർ പിടിവാശി കാണിക്കുകയാണെന്നും യു.ഡി.എഫിന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

BJP, Congress Walkout Of All-Party Meet On Sabarimala Issue, Thiruvananthapuram, News, Politics, Meeting, Sabarimala Temple, Religion, Trending, Controversy, Kerala

സമയം വെറുതെ കളഞ്ഞെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള വ്യക്തമാക്കിയത്. സർക്കാരിനെ സംബന്ധിച്ചിടത്തോളം വിനാശകാലെ വിപരീത ബുദ്ധി എന്നുമാത്രമാണ് വിശേഷിപ്പിക്കാൻ കഴിയുക എന്ന് പിള്ള പറഞ്ഞു.

അതേസമയം സര്‍ക്കാരിന് മുന്‍വിധിയില്ലെന്നും കോടതി പറഞ്ഞത് അനുസരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ അറിയിച്ചു . മുന്‍പ് കോടതി വിധി ഉണ്ടായപ്പോള്‍ അതു നടപ്പിലാക്കുകയാണു ചെയ്തത്. ആ വിധിക്കു വ്യതിയാനം വരുത്തിയിട്ടില്ല. നാളെ കോടതി മറ്റൊരു കാര്യം പറഞ്ഞാല്‍ അതു നടപ്പിലാക്കും. ഇതു ദുര്‍വാശിയുടെ പ്രശ്‌നമല്ല. ജനാധിപത്യ രാജ്യമാണ് നമ്മുടേത്. കോടതി വിധി നടപ്പിലാക്കുന്നതു ദുര്‍വാശിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും കൊടുക്കും. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. ശബരിമല യശസോടെ ഉയര്‍ന്നുവരാന്‍ ക്രമീകരണം ഉണ്ടാക്കും. യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിനു മറ്റൊരു മാര്‍ഗമില്ല. സെപ്റ്റംബറിലെ ഉത്തരവ് നിലനില്‍ക്കുന്നതായാണ് കോടതി പറഞ്ഞത്. 10-50 വയസിന് ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ വരാം. ഇക്കാര്യത്തില്‍ ഒരു ക്രമീകരണം ഉണ്ടാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗം അവസാനിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു ഇറങ്ങിപോകുകയാണെന്ന്. യോഗം അവസാനിച്ചിട്ട് ഇറങ്ങിപോയിട്ട് എന്തുകാര്യം. വിശ്വാസികളുടെ വിശ്വാസത്തിന് സംരക്ഷണം കൊടുക്കുന്ന സര്‍ക്കാര്‍, എന്നാല്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണം. കോടതിയും അത് വ്യക്തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ കോടതിയെ അനുസരിക്കുകയേ മാര്‍ഗമുള്ളൂ.

പ്രതിപക്ഷത്തിനും ബിജെപിക്കും നല്ല ബുദ്ധി ഉണ്ടാകട്ടെ. ക്രമീകരണം ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ചില പ്രത്യേക ദിവസങ്ങളില്‍ യുവതികള്‍ക്ക് ദര്‍ശനം സാധിക്കുമോയെന്ന് പരിശോധിക്കും. സര്‍വകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP, Congress Walkout Of All-Party Meet On Sabarimala Issue, Thiruvananthapuram, News, Politics, Meeting, Sabarimala Temple, Religion, Trending, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?