പൂനയെയും റഫറിയെയും തളച്ച് ബ്ലാസ്‌റ്റേര്‍സ്; പാടത്തെ കളിയാണോയെന്ന് സോഷ്യല്‍ മീഡിയ

പൂനെ: (www.kvartha.com 03.11.2018) പൂനെ സിറ്റിക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. പൂനെയെയും മണ്ടന്‍ റഫറിയിങ്ങിനെയും ഒരേ പൂട്ടില്‍ തളച്ചാണ് ബ്ലാസ്റ്റേര്‍സിന്റെ സമനില.

മാര്‍കോ സ്റ്റാന്‍കോവിച്ചിലൂടെ പൂനെയാണ് കളിയുടെ ഗതിക്ക് വിപരീതമായി ആദ്യം ലീഡെടുത്തത്. സമനില ഗോളിനായി ബ്ലാസ്‌റ്റേര്‍സ് കിണഞ്ഞു പരിശ്രമിച്ചു. 42ആം മിനിറ്റില്‍ നിക്കൊളായ് ക്രാക്മറേവിച്ച് പൂനെയുടെ വലയില്‍ പന്തെത്തിച്ചു. ആദ്യം ഗോളനുവദിച്ച റഫറി പിന്നീട് ഗോളല്ലെന്ന് വിധിയെഴുതി. സൈഡ്‌ലൈന്‍ റഫറിയോട് ചോദിച്ചശേഷം വീണ്ടും ഗോളനുവദിച്ചു. അല്പനേരം കഴിഞ്ഞ് വീണ്ടും ഗോളല്ലെന്ന് വിധിച്ചു. ഗോളല്ലെങ്കില്‍ക്കൂടി അല്‍ഫാരോ പന്ത് കൈകൊണ്ട് പിടിച്ചതിന് പെനാല്‍റ്റിയെങ്കിലും ബ്ലാസ്റ്റേര്‍സിന് ലഭിക്കേണ്ടതായിരുന്നു.


വര്‍ധിത വീര്യത്തോടെ പൊരുതിയ ബ്ലാസ്റ്റേര്‍സിന് തിരിച്ചടിയായി 55ആം മിനിറ്റില്‍ അല്‍ഫാരോയുടെ അഭിനയത്തില്‍ മയങ്ങി റഫറി പെനാല്‍റ്റി അനുവദിച്ചു. ഓസിനു കിട്ടിയ പെനാല്‍റ്റി അല്‍ഫാരോ തന്നെ പുറത്തേക്കടിച്ചു തുലച്ചു. 61ആം മിനിറ്റില്‍ നിക്കൊളായ് ക്രാക്മറേവിച്ച് ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. പിന്നീട് വിജയഗോളിനായി ബ്ലാസ്‌റ്റേര്‍സ് ഇരമ്പിക്കയറിയെങ്കിലും ദൗര്‍ഭാഗ്യം കൂടി മഞ്ഞപ്പടയ്ക്ക് മുന്നില്‍ വില്ലനായി.

അതേസമയം മത്സരത്തിലെ മോശം റഫറിയിങ്ങിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പാടത്തെ കളിയാണോയെന്നാണ് ചിലരുടെ കമന്റുകള്‍. ഐ എസ് എല്ലിന്റെ പേജുകളിലും മലയാളികള്‍ പൊങ്കാലയിട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, ISL, Kerala Blasters, Maharashtra, Pune, Social Media, Referee, ISL: Poor refereeing costs Kerala Blasters win against FC Pune City


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?