രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ യുവാവ് മരിച്ചു

കാസര്‍കോട് (www.evisionnews.co): രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ യുവാവ് മരിച്ചു. ഷേണി ഏല്‍ക്കാന ബാലഗുളിയിലെ പരേതനായ കുഞ്ഞപ്പനായിക്ക്- ലക്ഷ്മി ദമ്പതികളുടെ മകന്‍ അശോക നായക് (36)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 12മണിയോടെ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അവിവാഹിതനാണ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനാണ്. സഹോദരങ്ങള്‍: അപ്പു നായിക്, ഐത്തപ്പ നായിക്, ഷീന നായിക്, ബാലകൃഷ്ണ നായിക്, ജനാര്‍ദ്ധ നായിക്, കേശവ നായിക്, സരസ്വതി, പാര്‍വ്വതി, സുമലത.
Powered by Info News For You
Comments
Post a Comment