ഉമ്മയുടെ കബറിടത്തിലെ പ്രാര്‍ഥനയ്ക്കു ശേഷം മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങി
കൊല്ലം: (www.kvartha.com 12.11.2018) പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങി. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ അന്‍വാര്‍ശേരിയിലും ഉമ്മയുടെ കബറിടത്തിലും നടന്ന പ്രത്യേക പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് മഅ്ദനി റോഡു മാര്‍ഗം മടങ്ങിയത്.
ഭാര്യ സൂഫിയ മഅ്ദനി, ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ സലിം ബാബു, സിദ്ദീഖ് ഷാനവാസ് തുടങ്ങിയവര്‍ മഅ്ദനിയെ അനുഗമിക്കുന്നുണ്ട്. ബംഗളൂരുവില്‍ നിന്ന് അനുഗമിച്ച 11അംഗ പോലീസ് സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.
അര്‍ബുദ രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാനായിരുന്നു ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ 11വരെ ബംഗളൂരുവിലെ പ്രത്യേക കോടതി അനുമതിയോടെ മഅ്ദനി കേരളത്തില്‍ താമസിച്ചത്. ആദ്യം കടുത്ത നിബന്ധനകള്‍ എര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കേരളത്തിലേക്കു വരുവാന്‍ മഅ്ദനി വിസമതിച്ചിരുന്നുവെങ്കിലും ഉമ്മയുടെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.
സന്ദര്‍ശന വേളയില്‍ ഉമ്മയുടെ അസുഖം വീണ്ടും മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചക്കാലത്തേക്ക് അനുമതി ദീര്‍ഘിപ്പിക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി അംഗികരിച്ചിരുന്നു. ഉമ്മയെ ആശുപത്രിയില്‍ പരിചരിച്ച് വരവെ കഴിഞ്ഞ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: PDP Chief Madani return to Bangalore, Kollam, News, Politics, Abdul-Nasar-Madani, Bangalore, Visit, Police, Court, Kerala.

Powered by Info News For You

Comments
Post a Comment