മഞ്ചേശ്വരത്ത് കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
മഞ്ചേശ്വരം (www.evisionnews.co): കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ ഇബ്രാഹിം അഹമ്മദിന്റെയും സുഹ്റയുടെയും മകന്‍ ഇര്‍ഫാനാ(12)ണ് മരിച്ചത്. പാവൂര്‍ ഫാത്തിമ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇര്‍ഫാന്‍.
ഞായറാഴ്ച വൈകിട്ട് മഞ്ചേശ്വരം ഹാര്‍ബറിന് സമീപത്തെ കടലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെ തിരയില്‍പെട്ട ഇര്‍ഫാനെ ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന് നാട്ടുകാരും ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും രാത്രി വൈകും വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ആറു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാനിറങ്ങിയ സ്ഥലത്ത് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.
Powered by Info News For You
Comments
Post a Comment