നെഹ്‌റുട്രോഫി ജലോത്സവം: ആവേശത്തിന്റെ തുഴയെറിഞ്ഞ് കമന്ററി മത്സരം
ആലപ്പുഴ: (www.kvartha.com 08.11.2018) പുന്നമടയില്‍ ജലരാജാക്കന്‍മാര്‍ തുഴയെറിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ആവേശമായി കമന്ററി മത്സരം. പല മത്സരാര്‍ത്ഥികളും വഞ്ചിപ്പാട്ടിന്റെ ഈരടികള്‍ കൂട്ടിച്ചേര്‍ത്താണ് തങ്ങളുടെ വിവരണം നടത്തിയത്. കാരിച്ചാലും, ആയാപറമ്പ് വലിയദിവാന്‍ജിയും അടക്കമുള്ള ജലരാജാക്കന്‍മാരുടെ പോരാട്ടവീര്യം പ്രകടമാക്കിയ മത്സരം നെഹ്‌റുട്രോഫി വള്ളംകളി പബ്ലിസിറ്റി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച രാവിലെ ആലപ്പുഴ ജുവല്‍ ഹാളിലാണ് നടന്നത്.
ആലപ്പുഴ നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കാളികളായത്. വിദ്യാര്‍ഥികളുടെ ദൃക്‌സാക്ഷി വിവരണം വള്ളംകളി നേരില്‍ കണ്ട അനുഭവം ആസ്വാദകര്‍ക്ക് സമ്മാനിച്ചു. ജലോത്സവ പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച ജലോത്സവ കമന്ററി മത്സരം മുന്‍ എം.എല്‍.എ സി.കെ സദാശിവന്‍ ഉദ്ഘാടനം ചെയ്തു.
വള്ളംകളിയെ ജനകീയമാക്കുന്നതില്‍ ദൃക്‌സാക്ഷി വിവരണം വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. നെഹ്‌റുട്രോഫി ജലോത്സവ സമയത്തെ ആകാശവാണിയുടെ ദൃക്‌സാക്ഷി വിവരണത്തിന് കാതോര്‍ത്ത് ആവേശം കൊണ്ടിരുന്ന വള്ളംകളി പ്രേമികളുടെ ഗതകാലമാണ് ചരിത്രത്തില്‍ തന്നെ നെഹ്‌റുട്രോഫിക്ക് ഇത്രമേല്‍ പ്രാധാന്യം നേടിക്കൊടുത്തത്.
ജലോത്സവത്തിന്റെ ചരിത്രവും ഓരോ വള്ളങ്ങളുടേയും പ്രത്യേകതകളും മത്സരത്തിന്റെ ആവേശത്തിനൊപ്പിച്ച് വിവരിക്കാന്‍ അസാമാന്യമായ പാടവം ആവശ്യമാണ്. പി.ഡി ലൂക്കിനേയും, ഗ്രിഗറി മാഷിനേയും, രവീന്ദ്രന്‍ നായരേയും പോലെയുള്ള വിവരണ രംഗത്തെ പ്രതിഭകള്‍ വരും തലമുറയിലും ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെട്ടികുളങ്ങര ടി.ടി.ഇ വിദ്യാര്‍ത്ഥിയായ എം .വിഷ്ണു ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. ആലപ്പുഴ ഗവ:മുഹമ്മദന്‍സ് എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനി ഷബാനു സമീര്‍ രണ്ടാം സ്ഥാനം നേടി. മുഹമ്മദന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ശ്രീ പാര്‍വതി, ആലപ്പുഴ ഗവ:ഗേള്‍സ് എച്ച്.എസ്.എസിലെ ബിയ വര്‍ഗീസ് എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം.
സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലെ അജീഷാ സജീവ് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹയായി. ദൂരദര്‍ശന്‍ കമന്റേറ്റര്‍മാരായ പ്രൊഫ:ചെറിയാന്‍ അലക്‌സാണ്ടര്‍, ഹരികുമാര്‍ വാലേക്കല്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി അംഗം അബ്ദുള്‍ സലാം ലബ്ബ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ കെ.എസ് സുമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Commentary is an inevitable part of Nehru Vallam kali, Alappuzha, News, Trending, Students, Competition, Inauguration, Festival, Kerala.
Powered by Info News For You

Comments
Post a Comment