അമലിനെ ക്യാന്‍സറില്‍ നിന്നും രക്ഷിക്കാന്‍ കൂട്ടുകാരുടെ വാട്‌സ്അപ്പ് കൂട്ടായ്മ
നെടുങ്കണ്ടം:(www.kvartha.com 10/11/2018) സഹപാഠിയായ കൂട്ടുകാരനെ ക്യാന്‍സര്‍ രോഗത്തില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ കൂട്ടുകാരുടെ വാട്‌സ്അപ്പ് കൂട്ടായ്മ. നെടുങ്കണ്ടം കോമ്പയാര്‍ മനക്കപ്പറമ്പില്‍ അമല്‍ ചാക്കോ (20) രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയിലാണ്. ചികിത്സാ ചിലവ് കണ്ടെത്താന്‍ അമല്‍ചാക്കോയുടെ നിര്‍ധന കുടുംബത്തിന് കഴിയാതെ വന്നതോടെ അമലിന്റെ സഹപാഠികളും,സുഹൃത്തുക്കളും അമലിനെ സഹായിക്കാന്‍ വാട്‌സ്അപ്പ് കുട്ടായ്മരൂപികരിക്കുകയായിരുന്നു.
അമലിന്റെ പിതാവ് ചാക്കോയും, അമ്മ ഏലിയാമ്മയും കൂലിപ്പണി ചെയ്താണ് കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. 4 സെന്റ്സ്ഥലത്തില്‍ ഒരു വീട് മാത്രമാണ് ഇവര്‍ക്കുള്ളത്. മകനെ ജീവിതത്തിലേക്ക് എങ്ങനെ തിരികെയെത്തിക്കുമെന്ന് ആശങ്കയിലാണ് ഈ നിര്‍ധന കുടുംബം. അമലിന്റെ നട്ടെല്ലിനുള്ളിലെ മജ്ജയില്‍ ക്യാന്‍സര്‍ ബാധിക്കുകയും, നട്ടെല്ലിനുള്ളില്‍ നിന്നും രോഗംബാധിച്ച മജ്ജ എടുത്തുമാറ്റാന്‍ അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെും ഡോക്ടര്‍ അറിയിച്ചതോടെ ചികിത്സ തുക കണ്ടെത്താന്‍ നിര്‍ധന കുടുംബം നെട്ടോട്ടത്തിലാണ്.
ഒരു ദിവസം മരുന്നു വാങ്ങാന്‍ 4000 രൂപയാണ് ചിലവ്. അമലിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു വാട്‌സ്അപ്പ് കൂട്ടായ്മയുണ്ടാക്കി അവരുടെ ശ്രമഫലമായി ഒരുലക്ഷം രൂപ കണ്ടെത്തി അമലിന്റെ വീട്ടുകാരെ ഏല്‍പിച്ചു. വാട്‌സ്അപ്പ് കൂട്ടായ്മയില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്. കൂട്ടുകാരനെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരാന്‍ 14 ലക്ഷം രൂപ കണ്ടെത്തേണ്ടതുണ്ട്. സഹായത്തിനായി തൂക്കുപാലം എസ്ബിഐയില്‍ ഏലിയാമ്മയുടെ പേരില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍ 67312 703377, ഐഎഫ്എസ്ഇ കോഡ് എസ്ബിഐഎന്‍0070369
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Top-Headlines,Friends Creat WatsApp group to save Amal from cancer

Powered by Info News For You

Comments
Post a Comment