ജമ്മുകശ്മീര്‍ ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 22.11.2018) ഗവണ്‍മെന്റ് രൂപീകരിക്കാനുളള അവസരം നിഷേധിച്ച് ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധവും ജനഹിതത്തിന് എതിരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബി.ജെ.പിക്ക് പങ്കാളിത്തമില്ലാത്ത സര്‍ക്കാര്‍ ഉണ്ടാകുമെന്ന് വ്യക്തമായപ്പോഴാണ് രണ്ടുവര്‍ഷം കാലാവധി ബാക്കിയുളള നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പി.ഡി.പി. അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍ അവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനുളള അവസരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി ബാധ്യതയുണ്ടായിരുന്നു.

Pinarayi against Jammu Governor, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Criticism, Jammu, Kashmir, Governor, Kerala.

എന്നാല്‍ ഒരുതരത്തിലുളള പരിശോധനയും നടത്താതെ നിയമസഭ പിരിച്ചുവിടുകയാണുണ്ടായത്. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയക്കളിയുടെ ഭാഗമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ.

ജമ്മുകശ്മീരിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നയം തികച്ചും ദുരുപദിഷ്ടമാണ്. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് കശ്മീര്‍ പ്രശ്‌നം കേന്ദ്രം ഉപയോഗിക്കുന്നത്. ജനങ്ങളെ കൂടുതല്‍ അകറ്റാനേ ഈ നയം ഉപകരിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pinarayi against Jammu Governor, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Criticism, Jammu, Kashmir, Governor, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?