ശബരിമലയില്‍ ആചാരലംഘനം സംഭവിച്ചാല്‍ അത് കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ തകര്‍ച്ചയുടെ ആരംഭമായിരിക്കും: ഹിന്ദു ഐക്യവേദി

കാസര്‍കോട്: (www.kvartha.com 12.11.2018) ശബരിമലയില്‍ ആചാരലംഘനം സംഭവിച്ചാല്‍ അത് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ തകര്‍ച്ചയുടെ ആരംഭമായിരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഷൈനു കോഴിക്കോട് പറഞ്ഞു. ശബരിമല കര്‍മ്മസമിതി പൊയിനാച്ചിയില്‍ സംഘടിപ്പിച്ച ശബരിമല ആചാര സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Hindu Aikyavedi on Sabarimala issue, Kerala, Kasaragod, News, Sabarimala, Sabarimala Temple.

ശബരിമല തീവെയ്പ്പ് കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവരുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ ചരിത്രം പിണറായി മറക്കരുത്. ആചാര ലംഘനത്തിനായി പിണറായി സര്‍ക്കാര്‍ ശക്തമായി ശ്രമിച്ചപ്പോള്‍ ശരണമന്ത്രത്തെ സഫല മന്ത്രമാക്കി കേരളത്തില്‍ പുതു ചരിത്രം കുറിക്കുകയാണ് അയ്യപ്പ ഭക്തര്‍ ചെയ്തത്. മറ്റ് കോടതിവിധികള്‍ നടപ്പാക്കാന്‍ ശ്രമിക്കാത്ത സര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കാന്‍ തിടുക്കം കാണിക്കുന്നത് ആരെ പ്രീതിപ്പെടുത്താനാണ്. ഭരണഘടനാപരമായ തീരുമാനമാണ് ഈ വിഷയത്തില്‍ സ്വീകരിക്കേണ്ടത്. ശബരിമലയില്‍ ആചാര ലംഘനം നടത്താനുള്ള കഴിവ് പിണറായി സര്‍ക്കാറിനില്ലെന്ന് ചിത്തിര ആട്ടവിശേഷത്തോടെ തെളിഞ്ഞിരിക്കുകയാണെന്ന് ഷൈനു പറഞ്ഞു.

ശബരിമല കര്‍മ്മസമിതി ജില്ലാ ചെയര്‍മാന്‍ എ.കെ. ദിവാകരന്‍ കോളിച്ചാല്‍ അധ്യക്ഷത വഹിച്ചു. സ്വാമി തത്വാനന്ദയും, പ്രേമാനന്ദയും ചേര്‍ന്ന് ദീപപ്രോജ്ജ്വലനം നടത്തി. ശബരിമല കര്‍മ്മസമിതി സംസ്ഥാന സമിതിയംഗം എന്‍.പി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. രവീശ തന്ത്രി കുണ്ടാര്‍, ബാരമഹാവിഷ്ണു ക്ഷേത്രം പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍, കീഴൂര്‍ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി മേലത്ത് ബാലകൃഷ്ണന്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ. നാരായണ ഭട്ടതിരിപ്പാട്, ശബരിമല കര്‍മ്മസമിതി ജില്ലാ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ദാമോദര പണിക്കര്‍, ജോയിന്റ് കണ്‍വീനര്‍ ടി.വി ഷിബിന്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Hindu Aikyavedi on Sabarimala issue, Kerala, Kasaragod, News, Sabarimala, Sabarimala Temple.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?