കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

കാസര്‍കോട്: (www.kasargodvartha.com 30.11.2018) രാജ്യത്തെ മുന്‍നിര സാങ്കേതിക വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനമായ മുംബൈ ഐ.ഐ.ടിയില്‍ നിന്ന് കാസര്‍കോട് സ്വദേശിക്ക് ഡോക്ടറേറ്റ്. അണങ്കൂര്‍ 'മുല്‍തസമി'ലെ പി.എം അബ്ദുല്‍ ഖാദറിന്റെയും സൗദ അബ്ദുല്‍ ഖാദറിന്റെയും മകന്‍ മുഹമ്മദ് അസ്ലമിനാണ് പി.എച്ച്.ഡി ലഭിച്ചത്.

സൂറത്ത്കല്‍ എന്‍.ഐ.ടിയില്‍ നിന്ന് എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ അസ്ലം മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ജിയോടെക്നിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരുന്നു. നേരത്തെ ജപ്പാനിലെ ഫുക്കുവോക്കയില്‍ നടന്ന ഏഷ്യന്‍ റീജ്യണല്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു. ഐ.ഐ.ടിയില്‍ നിന്ന് ഒന്നാം റാങ്കോടെ ബി ടെക് പൂര്‍ത്തിയാക്കിയ അസ്ലമിന് പ്രൊഫ. എം.എന്‍ ശിവശങ്കര്‍ ഗോള്‍ഡ് മെഡല്‍, പ്രൊഫ. ആര്‍.കെ യാഗി ഗോള്‍ഡ് മെഡല്‍, യു.എസ് മല്യ മെമ്മോറിയല്‍ പ്രൈസ്, ശ്രീമതി ഉമാദേവി ചന്നബാസപ്പ പ്രൈസ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

സി.പി.സി.ആര്‍.ഐ കേന്ദ്രീയ വിദ്യാലയ, ബംഗളൂരുവിലെ ആര്‍മി സര്‍വ്വീസ് കോര്‍പ്പ് കേന്ദ്രീയ വിദ്യാലയ എന്നിവിടങ്ങളില്‍ നിന്നാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Doctor, Mumbai, Doctorate for Kasaragod native from Mumbai IIT
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?