നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 15.11.2018) നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു. ബദിയടുക്ക മാന്യയിലെ പട്ടികജാതി കോളനിയിലാണ് സംഭവം. സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയയിരുന്ന വീടിന്റെ സ്ലാബ് തകര്‍ന്നാണ് തൊട്ടടുത്ത് തമസിക്കുന്ന ചെടേക്കാല്‍ ബഡാജയിലെ പുത്രുവിന്റെ മകന്‍ അച്യുതന്‍ (35) ആണ് മരിച്ചത്.

Kasaragod, Badiyadukka, Building, Collapse, Obituary, News, Top-Headlines, Youth dies in after collapsing building

വ്യാഴാഴ്ച രാത്രി 8.20 മണിയോടെയാണ് സംഭവം. അച്യുതന്റെ വീടിനോട് ചേര്‍ന്നാണ് മറ്റൊരു വീട് നിര്‍മ്മിച്ചു വന്നത്. ഇതിന് സമീപത്ത് കൂടി വഴി നടന്നു പോകുമ്പോഴാണ് സണ്‍ ഷെയ്ഡ് അപ്പാടെ തകര്‍ന്നു വീണത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് അച്യുതനെ സ്ലാബിനടിയില്‍ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്ത് രാത്രി 10.30 മണിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

മാതാവ്: ഭാഗീരഥി. ഭാര്യ: മമത. ഏകമകള്‍അമൃത (ഏഴ്), സഹോദരങ്ങള്‍: ശിവരാമന്‍, ശ്യാമള. വിവരമറിഞ്ഞ് ബദിയഡുക്ക പോലീസ് സ്ഥലത്തെത്തിയിരുന്നു. നിര്‍ദ്ധന കുടുംബാംഗമായ അച്യുതന്റെ മരണത്തോടെ ഭാര്യയും മകളും അനാഥരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Badiyadukka, Building, Collapse, Obituary, News, Top-Headlines, Youth dies in after collapsing building
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?