ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി
കാഞ്ഞങ്ങാട്:(www.kasargodvartha.com 16/11/2018) കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലുകളിലെ ശുചിത്വ സാഹചര്യം മനസിലാക്കാന്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ രണ്ട് മാസമായി വിവിധ ഹോട്ടലുകളില്‍ കൃത്യമായ ഇടവേളകളില്‍ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നുണ്ട്. നിരന്തരം പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തുന്ന ഹോട്ടലുകള്‍ അടച്ച് പൂട്ടാന്‍ ഒരുങ്ങുകയാണ് നഗരസഭ.
വെള്ളിയാഴ്ച രാവിലെ നഗരസഭാ ഹെല്‍ത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഹോസ്ദുര്‍ഗ് ബേക്കല്‍ ഇന്റര്‍നാഷണല്‍, കുശാല്‍നഗര്‍ ദുബൈ പാലസ്, അല്‍ മദീന ഫാസ്റ്റ് ഫുഡ്, കല്ലൂരാവി, ഹോട്ടല്‍ രാജ് റെസിഡന്‍സി എന്നിവിടങ്ങില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.പി രാജശേഖരന്‍ നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി.സജികുമാര്‍, ബീന.വി വി, സീമ.പി.വി എന്നിവരും സ്‌ക്വാഡിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kerala, Kasaragod, Food, Raid in Hotels; Old food seized
Powered by Info News For You

Comments
Post a Comment