ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയില്ല; മനംനൊന്ത് കാറ്ററിംഗ് കോളജ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
കോവളം : (www.kvartha.com 03.11.2018) ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാത്തതില്‍ മനംനൊന്ത് കാറ്ററിംഗ് കോളജ് വിദ്യാര്‍ത്ഥി വാടക വീട്ടില്‍ തൂങ്ങി മരിച്ചു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോവളത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് കോളജിലെ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി പശ്ചിമ ബംഗാള്‍ സ്വദേശി സ്വര്‍ണേന്ദു മുഖര്‍ജിയാണ് (18) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്:
കോളജിന് സമീപത്തെ ഒരു വീടിന്റെ രണ്ടാം നിലയില്‍ മറ്റൊരു സുഹൃത്തിനൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു സ്വര്‍ണേന്ദു . വെള്ളിയാഴ്ച രാവിലെ കോളജില്‍ എത്തിയ സ്വര്‍ണേന്ദു ഹാജര്‍ തികയാത്തതിനാല്‍ പരിക്ഷയെഴുതാന്‍ കഴിയില്ലെന്നറിഞ്ഞ് മുറിയിലേക്ക് പോയി. ഏറെ നേരം കാണാതെ വന്നതോടെ തിരക്കിയെത്തിയ സഹപാഠിയാണ് ഫാനിന്റെ ഹൂക്കില്‍ പ്ലാസ്റ്റിക് ചരടില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ വിവരമറിഞ്ഞ് സ്വര്‍ണേന്ദുവിന്റെ മാതാപിതാക്കള്‍ ശനിയാഴ്ച രാവിലെയെത്തി.
അതേസമയം കോളജ് അധികൃതരുടെ കടുംപിടിത്തമാണ് വിദ്യാര്‍ത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം കോളജ് ഉപരോധിച്ചു. തുടര്‍ന്ന് കോവളം പോലീസ് കോളജ് അധികൃതരുമായി ചര്‍ച്ച നടത്തി. ആത്മഹത്യ ചെയ്യാനുള്ള കാരണത്തക്കുറിച്ചന്വേഷിച്ച് തുടര്‍ നടപടിസ്വീകരിക്കും എന്നുറപ്പു നല്കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kovalam: Protest as Bengal student commits suicide, Student, Hang Self, Education, Examination, Protesters, Police, News, Kerala, Dead, Dead Body.

Powered by Info News For You

Comments
Post a Comment