നിരോധാജ്ഞയും മാധ്യമ വിലക്കിനും പിന്നില്‍ യുവതികളെ കയറ്റാനുള്ള പിണറായിയുടെ തന്ത്രം, കറുപ്പ് കാണുമ്പോള്‍ മുഖ്യമന്ത്രിയുടെ കാല് വിറക്കുന്നു: ബി ജെ പി

ബദിയടുക്ക: (www.kvartha.com 03.11.2018) ശബരിമലയില്‍ നട തുറക്കാനിരികെ അവിശ്വാസികളായ യുവതികളെ തിരുകി കയറ്റാനുള്ള പിണറായി വിജയന്റെയും സര്‍ക്കാരിന്റെ രഹസ്യ അജണ്ടയുടെ ഭാഗമായിട്ടാണ് ശബരിമലയില്‍ മാധ്യമ വിലക്കും നിരോധാനഞ്ജയും പ്രഖ്യാപിച്ചതിന് പിന്നിലെന്ന് ബി ജെ പി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. ബി ജെ പി കാസര്‍കോട് മണ്ഡലം കമ്മിറ്റി നടത്തിയ വിശ്വാസ സംരക്ഷണ സദസ് ഉദ്ഘാടന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Badiyadukka, Kasaragod, BJP, CPM, Sabarimala, Sabarimala Temple, BJP against Pinarayi Vijayan

പിണറായി വിജയന് മതി ഭ്രമം പിടിച്ചിരിക്കുകയാണ്. കറുപ്പ് കാണുമ്പോള്‍ മുഖ്യമന്ത്രിയുടെ കാല് വിറക്കുയാണ്. കറുപ്പ് ധരിച്ച് വരുന്നവരെ തടയാന്‍ പ്രത്യേക സംവിധാനമൊരുക്കിയ മുഖ്യമന്ത്രി കേരളത്തിലെ ഏറ്റവും പരിഹാസ്യനായ മുഖ്യമന്ത്രിയായി മാറി. ശരണം വിളി കേള്‍ക്കുമ്പോള്‍ കേസെടുക്കുന്ന സര്‍ക്കാരിനെ  ശരണംവിളിയാല്‍ തന്നെ താഴെയിറക്കാന്‍ കേരളത്തിലെ ഭക്തജന സമൂഹം തയ്യറായിരിക്കുകയാണ് എന്നു അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു.

ബി ജെ പി മണ്ഡലം പ്രസിഡണ്ട് എം സുധാമ ഗോസാഡ അധ്യക്ഷ വഹിച്ചു. ബി ജെ പി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍,  സുരേഷ കുമാര്‍ ഷെട്ടി, ജനനി, ശിവ കൃഷ്ണ ഭട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹരീഷ് നാരമ്പാടി സ്വാഗതവും സുനില്‍ പി ആര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Badiyadukka, Kasaragod, BJP, CPM, Sabarimala, Sabarimala Temple, BJP against Pinarayi Vijayan, Adv. K. Srikanth


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?