ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും കാട്ടി യുവതിയുടെ ആത്മഹത്യാ കുറിപ്പ്; കുറിപ്പ് കണ്ട് ഭയന്ന് യുവാവിന്റെ ആത്മഹത്യ; ഭാര്യ പോയത് കാമുകനൊപ്പം

കാഞ്ഞിരപ്പള്ളി : (www.kvartha.com 10.11.2018) ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും കാട്ടിയുള്ള കുറിപ്പെഴുതി വച്ച് വീട് വിട്ട യുവതി കാമുകനെ വിവാഹം ചെയ്തു. എന്നാല്‍ യുവതിയുടെ കുറിപ്പ് കണ്ട് ഭയന്ന ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂളിന് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ സാദിഖാണ് ഭാര്യ തന്‍സിയുടെ ആത്മഹത്യകുറിപ്പ് കണ്ട് ഭയന്ന് ആത്മഹത്യ ചെയ്തത്.

എന്നാല്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് ഇരുപതുകാരിയായ തന്‍സി കാമുകനായ അജയകുമാറിനൊപ്പം ചേര്‍ത്തലയിലുള്ള ക്ഷേത്രത്തിലെത്തി വിവാഹം കഴിച്ച് കൂടെ താമസിക്കാന്‍ തുടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് പിന്നീട് ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.

 Cheating; woman and lower arrested, Local-News, News, Police, Letter, Husband, Suicide, Custody, Phone call, Kerala

ഒരു ബന്ധുവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് തന്‍സി അജയകുമാറിനെ പരിചയപ്പെട്ടത്. പിന്നീട് ഫോണ്‍വിളികളിലൂടെ കൂടുതല്‍ അടുക്കുകയും അത് പ്രണയമായി മാറുകയും ചെയ്തു. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇരുവര്‍ക്കും ഒരുമിക്കാന്‍ ഭര്‍ത്താവ് തടസമായതിനാല്‍ തന്‍സി ആത്മഹത്യാ കുറിപ്പെഴുതുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cheating; woman and lower arrested, Local-News, News, Police, Letter, Husband, Suicide, Custody, Phone call, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?