നവോത്ഥാന കേരളത്തെ പുറകോട്ട് വലിക്കാനുള്ള ശ്രമങ്ങളെ സ്ത്രീകള്‍ ഒറ്റക്കെട്ടായി നേരിടണം: മന്ത്രി എ സി മൊയ്തീന്‍
കാസര്‍കോട്: (www.kasargodvartha.com 25.11.2018) നവോത്ഥാന കേരളത്തെ പുറകോട്ട് വലിക്കാനുള്ള ശ്രമങ്ങളെ സ്ത്രീകള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ജാതിക്കും മതത്തിനും അതീതമായി സ്ത്രീകള്‍ ഒരുമിച്ചിരിക്കുന്ന സംസ്‌കാരമാണ് കുടുംബശ്രീ സമൂഹത്തില്‍ സൃഷ്ടിക്കുന്നത്. കുടുംബശ്രീ സ്‌കൂള്‍ രണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം കാസര്‍കോട് മിലന്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയകാലത്തില്‍ കേരളം സൃഷ്ടിച്ച മഹത്തായ കൂട്ടായ്മയുണ്ട്. അവിടെ ജാതിയും മതവും ഉണ്ടായിരുന്നില്ല. പ്രളയബാധിത പ്രദേശങ്ങളില്‍ വീടുകള്‍ ശുചീകരിക്കുവാനും, കുടുംബങ്ങളെ താമസിപ്പിക്കുവാനും കുടുംബശ്രീ മഹത്തായ ഉത്തരവാദിത്തമാണ് നിര്‍വഹിച്ചത്.
പ്രളയകാലത്തുമാത്രമല്ല ഒന്നരപതിറ്റാണ്ടിലേറയായി ജാതിയും മതവും മറ്റു വിവേചനങ്ങളുമില്ലാതെ സ്ത്രീകള്‍ കുടുംബശ്രീയില്‍ ഒരുമിച്ച് ചേരുകയാണ്. പരിമിതികള്‍ ഇല്ലാതെയാണ് ഈ ഒത്തുച്ചേരല്‍. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇതിനെ ഒറ്റക്കെട്ടായി നേരിടാന്‍ കുടുംബശ്രീ സഹോദരിമാര്‍ ശ്രമിക്കണം. നാടിന്റെ ഐക്യവും, പുരോഗതിയും ഇല്ലാതാക്കാന്‍ നമ്മള്‍ അനുവദിച്ചുകൂടാ. നാളത്തെ തലമുറയ്ക്ക്,നമ്മുടെ മക്കള്‍ക്ക് നാം കൈമാറേണ്ടത് ഈ മഹത്തായ മാനവികതയുടെ സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Minister, Top-Headlines, Minister A.C Moideen about Renaissance in Kerala
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Minister, Top-Headlines, Minister A.C Moideen about Renaissance in Kerala
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment