ബൈക്ക് പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത; കുഞ്ഞന്‍ ഡ്യൂക്കുമായി കെടിഎം

മുംബൈ: (www.kvartha.com 04.11.2018) നാട്ടിലെ ബൈക്ക് പ്രേമികളുടെ സ്വപ്‌നമാണ് ഓസ്ട്രിയന്‍ ബ്രാന്‍ഡായ കെടിഎം. ഇപ്പോള്‍ കുഞ്ഞന്‍ ഡ്യൂക്കിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കെടിഎം. കരുത്തേറിയ ഡ്യൂക്ക് ശ്രേണിയിലേക്ക് 125 സിസി ഡ്യൂക്ക് ഡിസംബറില്‍ ഇന്ത്യയിലെത്തുകയാണ്. ഡ്യൂക്ക് 125 പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനം പുണെ നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

മുംബൈ കെടിഎം ഡീലര്‍ഷിപ്പുകള്‍ ബൈക്കിനുള്ള പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 1,000 രൂപയാണ് ബുക്കിങ്ങ് തുക. വരുംനാളുകളില്‍ മറ്റു ഡീലര്‍ഷിപ്പുകളും 125 ഡ്യൂക്കിനുള്ള ബുക്കിംഗ് സ്വീകരിക്കും. ഏകദേശം 1.60 ലക്ഷം രൂപ കെടിഎം 125 ഡ്യൂക്കിന് ഓണ്‍റോഡ് വില പ്രതീക്ഷിക്കാം.


എന്‍ജിന്‍ കരുത്ത് 125 സിസിയായി കുറഞ്ഞതും 125 ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ളതുമാണ് ഡ്യൂക്കിന്റെ മറ്റ് മോഡലുകളില്‍ നിന്നും കുഞ്ഞന്‍ ഡ്യൂക്കിനുള്ള പ്രധാന വ്യത്യാസം.

ട്രെലീസ് ഫ്രെയിമില്‍ തന്നെയാണ് ഡ്യൂക്ക് 125ന്റെ ഒരുക്കം. ചെറിയ ഹെഡ്‌ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്‍ക്കുന്ന പിന്‍ സീറ്റ് എന്നിവ തന്നെയാണ് ഡ്യൂക്ക് 125നെയും ആകര്‍ഷകമാക്കുന്നത്. 15 പിഎസ് കരുത്ത് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 125 സിസി എന്‍ജിനാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. കരുത്ത് കുറയുമെങ്കിലും ഡിസ്‌ക് ബ്രേക്ക്, ഇരട്ട ചാനല്‍ എബിഎസ് എന്നീ സംവിധാനം പുതിയ ബൈക്കിവും ഉള്‍പ്പെടുത്തുമെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mumbai, Technology, Vehicles, bike, News, KTM DUKE, KTM Introducing 125 CC Duke


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?