ഭൂരിപക്ഷ ധാര്‍മ്മികതയല്ല, ഭരണഘടനാ ധാര്‍മ്മികതയാണ് നാം ഉയര്‍ത്തിപ്പിടിക്കേണ്ടത്: സണ്ണി എം കപിക്കാട്
കൊച്ചി: (www.kvartha.com 28.11.2018) സമൂഹത്തിലെ ഭൂരിപക്ഷ ധാര്‍മ്മികതയല്ല, മറിച്ച് ഭരണഘടനാ ധാര്‍മ്മികതയാണ് നാം ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് അഭിപ്രായപ്പെട്ടു. ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് ഇടപ്പള്ളി കേരള ചരിത്ര മ്യുസിയത്തില്‍ സഹാപീഡിയ സംഘടിപ്പിച്ച 'അഭിമുഖം' പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഭരണഘടനയുടെ അന്ത:സത്തയായ ജനാധിപത്യ ബോധത്തിന്റെ ഉറവകളായി നമ്മുടെ ചരിത്രത്തില്‍ വര്‍ത്തിച്ചത് ദേശീയ പ്രസ്ഥാനങ്ങളെക്കാള്‍ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ആയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സമൂഹത്തില്‍ സാഹോദര്യവും സമത്വബോധവും കേരളത്തില്‍ കൂടുതലാണ്. ശ്രീനാരായണ ഗുരുവിന്റെയും മറ്റു നവോത്ഥാന നായകരുടെയും നേതൃത്വത്തില്‍ മത, ജാതി വിരുദ്ധ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളാണ് സാഹോദര്യമെന്ന ഈ മൂല്യം നമുക്ക് പകര്‍ന്നുതന്നത്. ഇന്ത്യന്‍ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ വിശാലവും അഗാധവും, ബഹുമുഖവുമായ വൈവിധ്യങ്ങളെ തുല്യതയിലേക്ക് ഉയര്‍ത്താനും അതുവഴി സാഹോദര്യം പ്രചരിപ്പിക്കാനുമാണ് ശ്രമിക്കുന്നത്.
ആധുനിക ഇന്ത്യയില്‍ രചിക്കപ്പെട്ട വായിക്കാന്‍ കൊള്ളാവുന്ന ഒരേയൊരു പുസ്തകമാണ് ഇന്ത്യന്‍ ഭരണഘടന. സാമൂഹികമായ കാഴ്ചപ്പാടോടെ വായിക്കാത്തതിനാലാണ് അതില്‍ വിപ്ലവാത്മകത ഇല്ലെന്ന് പലര്‍ക്കും തോന്നുന്നത്.
അഭിലഷണീയമാക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമായ മാനങ്ങള്‍ നമ്മുടെ ഭരണഘടനയ്ക്കുണ്ട്. ഭരണഘടനയുടെ ആത്യന്തിക അഭിലാഷങ്ങള്‍ അതിന്റെ മുഖവുരയില്‍ തന്നെ പ്രതിപാദിച്ചിരിക്കുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സാമൂഹ്യ നീതി, മതേതരത്വം എന്നീ ആശയങ്ങളിലാണ് കുടികൊള്ളത്. ഇവതന്നെയാണ് ഭരണഘടനയുടെ ധാര്‍മികതയെന്നും അദ്ദേഹം പറഞ്ഞു.
ജാതിലിംഗഭാഷാദേശ ഭേദങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഉച്ചനീചത്വത്തെ സനാതന ധര്‍മ്മ വ്യവസ്ഥയെയും ദൈവീക ബ്രാഹ്മണ അധികാരത്തെയും അടിസ്ഥാനമാക്കി ന്യായീകരിക്കുകയാണിവിടെ. ഇന്ത്യയെന്ന ആധുനിക രാഷ്ട്രത്തില്‍ നടക്കേണ്ട ഏറ്റവും വലിയ വിപ്ലവം ഈ സ്വാഭാവിക വ്യവസ്ഥയെ താത്വികമായും ധാര്‍മ്മികമായും നിയമം കൊണ്ട് നിരോധിക്കുക എന്നത് തന്നെയാണ്. ഇന്ത്യന്‍ ഭരണഘടനയിലെ അയിത്തനിരോധനം മൗലികാവകാശമാക്കിയ പതിനേഴാം വകുപ്പ് ചെയ്യുന്നത് വിപ്ലവാത്മകമായ ഈ അട്ടിമറിയാണ്. താത്വികവും നിയമപരവുമായ വിപ്ലവം കൊണ്ടുവരാന്‍ അംബേദ്കറിനു സാധിച്ചത് ഇവിടെ നിലനില്ക്കുന്ന ബ്രാഹ്മണിക ധാര്‍മ്മികതയെ ആഴത്തില്‍ മനസ്സിലാക്കിയത് കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ പ്രാന്തവല്‍കൃത, കീഴാള, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും, വ്യക്തികള്‍ക്കും, പ്രദേശങ്ങള്‍ക്കും സാമൂഹികനീതി, സമത്വം, സംവരണം ഉള്‍പ്പെടെയുള്ള സവിശേഷ അധികാരങ്ങള്‍ എന്നിവ നല്‍കിയ ഉടമ്പടി കൂടിയാണ് നമ്മുടെ ഭരണഘടന. ഗ്രാമങ്ങളാണ് ഇന്ത്യയുടെ അടിസ്ഥാന ഘടകങ്ങള്‍ ആവേണ്ടതെന്ന് മഹാത്മാ ഗാന്ധിയുടെ പിന്‍ഗാമികള്‍ വാദിച്ചപ്പോഴും വ്യക്തി കേന്ദ്രീകൃതമാവണം ഈ ആധുനിക രാഷ്ട്രത്തിന്റെ നിയമ വ്യവസ്ഥയും മൂല്യ വ്യവസ്ഥയും എന്നതില്‍ അംബേദ്കര്‍ ഉറച്ചുനിന്നു. ആ നിലപാടിന്റെ പ്രതിഫലനങ്ങള്‍ സ്വവര്‍ഗരതി കുറ്റകൃത്യമാക്കുന്ന വകുപ്പ് 377ലെ പ്രധാന ഭാഗങ്ങള്‍ എല്ലാം എടുത്തു മാറ്റിക്കൊണ്ട് സുപ്രീം കോടതി ഈയിടെ പ്രഖ്യാപിച്ച വിധിയിലും നിരവധി നിയമനിര്‍മാണങ്ങളിലും കാണാം.
ഭാവി ആധുനിക ഇന്ത്യയില്‍ നമ്മുടെ ഭരണഘടനയാണോ, ദൈവികമെന്ന് കരുതുന്ന ബ്രാഹ്മണ അധികാരങ്ങളാണോ വലുത് എന്ന ചോദ്യം നാം അഭിമുഖീകരിക്കും എന്ന് തീര്‍ത്തും പ്രവചനാത്മകമായി അംബേദ്കര്‍ പറഞ്ഞിരുന്നു. അതാണ് ശബരിമല വിഷയത്തില് ഇന്ന് കേരളം നേരിടുന്ന സുപ്രധാന ചോദ്യം എന്നും സണ്ണി എം കപിക്കാട് അഭിപ്രായപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sunny Kapicadu, Kochi, Kerala, News, Uphold Constitutional morality, not majoritarian morality: Sunny Kapicadu

Powered by Info News For You

Comments
Post a Comment