കുളവാഴ ഇനി വെറും കളയല്ല! വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കുളവാഴ ഉപയോഗിച്ചുള്ള സാനിറ്ററി നാപ്കിന്‍ നിര്‍മ്മാണ പഠന റിപ്പോര്‍ട്ട് മന്ത്രിമാരായ അഡ്വ. സുനില്‍ കുമാറിനും കെ കെ ശൈലജയ്ക്കും കൈമാറി

മലപ്പുറം: (www.kvartha.com 12.11.2018) കുളവാഴ ഇനി വെറും കളയല്ല! വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ 'കുളവാഴ' ഉപയോഗിച്ചുള്ള സാനിറ്ററി നാപ്കിന്‍ നിര്‍മ്മാണ പഠന റിപ്പോര്‍ട്ട് മന്ത്രിമാരായ അഡ്വ. സുനില്‍ കുമാറിനും കെ കെ ശൈലജയ്ക്കും കൈമാറി. എ കെ എം എച്ച് എസ് എസ് കോട്ടൂര്‍ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥികളായ ഇ അശ്വതി, പി.വി ഹെന്ന സുമി, എസ് ശ്രീജേഷ് വാര്യര്‍ എന്നിവരും ബയോളജി അധ്യാപകനായ കെ എസ് ശരത്തും ചേര്‍ന്ന് നടത്തിയ പഠന റിപോര്‍ട്ടാണ് മന്ത്രിമാര്‍ക്ക് കൈമാറിയത്. മാറാക്കര ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുകൊണ്ടായിരന്നു ഇവരുടെ പഠനം.

Students make Sanitary napkin in Common water hyacinth, Malappuram, Kerala, News, Students, MKMHSS Kottur.
കേരളത്തിലെ അധിനിവേശ സസ്യങ്ങളില്‍ പ്രധാനിയാണ് കുളവാഴ. ലോകത്തിലെ ഏറ്റവും അധികം വളര്‍ച്ചനിരക്കുള്ള സസ്യമാണിത്. കേരളത്തിലെ കായലുകളിലും തോടുകളിലും കുളവാഴയുടെ വ്യാപനം മൂലം സാരമായ പാരിസ്ഥിതിക ജൈവവ്യവസ്ഥാ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുളവാഴ വളരുന്ന ജലാശയങ്ങളിലെ ഡിസോള്‍വ്ഡ് ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും, ഇവാപോ-ട്രാന്‍സ്പിരേഷന്‍ വഴി കൂടുതല്‍ ജലനഷ്ടം വരുത്തുകയും ചെയ്യുന്നു. ഇതിനുപുറമേ കൊതുകിന്റെ പെരുപ്പ് നിരക്ക് കൂട്ടാനും ഇത് കാരണമാകുന്നു. ഇവയുടെ പൂര്‍ണമായ നിയന്ത്രണം ഇന്നത്തെ സാഹചര്യത്തില്‍ ഫലപ്രദമല്ല. അതിനാല്‍ ഉപയോഗത്തിലൂടെ നിയന്ത്രണം എന്ന ആശയം പ്രാവര്‍ത്തികമാക്കാമെന്ന് കാണിച്ചു കൊണ്ടാണ് കുളവാഴ ഉപയോഗിച്ചുള്ള സാനിറ്ററി നാപ്കിന്‍ കുട്ടികള്‍ വികസിപ്പിച്ചെടുത്തത്.
Students make Sanitary napkin in Common water hyacinth, Malappuram, Kerala, News, Students, MKMHSS Kottur.

ഉണക്കിയെടുത്ത കുളവാഴ നാരും പരുത്തിയും ചേര്‍ത്താണ് സാനിറ്ററി നാപ്കിന്‍ നിര്‍മ്മിച്ചത്. ഈ പരിസ്ഥിതി സൗഹൃദ നാപ്കിനുകള്‍ കമ്പോസ്റ്റ് ആക്കിമാറ്റുവാനും സാധിക്കും. നൂതനകണ്ടെത്തലിലൂടെ കുളവാഴയുടെ പൂര്‍ണമായ നിയന്ത്രണത്തോടൊപ്പം പ്ലാസ്റ്റിക് അടങ്ങിയ സാനിറ്ററി നാപ്കിനുകളുടെ നിര്‍മ്മാര്‍ജ്ജനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാം. സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഈ പഠനം മലപ്പുറം ഉപ ജില്ലാ ശാസ്ത്രമേളയില്‍ റിസര്‍ച്ച് ടൈപ്പ് പ്രോജക്ട്, ടീച്ചേഴ്‌സ് പ്രോജക്ട് എന്നിവയിലും ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Students make Sanitary napkin in Common water hyacinth, Malappuram, Kerala, News, Students, MKMHSS Kottur.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?