ഹോട്ടല്‍ ഉടമയുടെ വീടിനു നേരെ കല്ലേറ്; ജനല്‍ചില്ല് തകര്‍ന്നു

കുറ്റിക്കോല്‍: (www.kasargodvartha.com 11.11.2018) ഹോട്ടല്‍ ഉടമയുടെ വീടിനു നേരെ കല്ലേറ്. ജനല്‍ചില്ല് തകര്‍ന്നു. കുറ്റിക്കോല്‍ ടൗണില്‍ മൂകാംബിക ഹോട്ടല്‍ നടത്തുന്ന കുറ്റിക്കോല്‍ അഗ്‌നിരക്ഷാനിലയത്തിന് സമീപം താമസിക്കുന്ന കുണ്ടുവളപ്പ് ടി രാജഗോപാലന്റെ വീടിനു നേരേയാണ് കല്ലേറുണ്ടായത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.

രാജഗോപാലന്റെ ഭാര്യ കെ എ പുഷ്പാവതി ഹോട്ടലില്‍ നിന്ന് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ജനല്‍ഗ്ലാസ് തകര്‍ന്ന നിലയിലായിരുന്നു. അകത്തു കയറി പരിശോധിച്ചപ്പോള്‍ കല്ല് കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേഡകം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kuttikol, Stone pelting, Hotel, Stone pelting against House; Glass broken
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?