കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നാളെ

കാസര്‍കോട് (www.evisionnews.co): കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 11മണിക്കാണ് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ ഒമ്പതിന് സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ബിജെപിയിലെ പി. ദാമോദരന് പകരമായാണ് പുതിയ വൈസ് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത്. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന സിപിഎം അംഗത്തിന്റെ പേര് രാവിലെ ചേരുന്ന ബേഡകം ഏരിയ കമ്മിറ്റി പ്രഖ്യാപിക്കും. 

പഞ്ചായത്ത് ഭരണസമിതിയില്‍ സിപിഎമ്മിന് ആറും സിപിഐക്ക് ഒന്നും അംഗങ്ങളാണുള്ളത്. യുഡിഎഫ് വിമതപക്ഷത്ത് അഞ്ചും ബി.ജെ.പിക്ക് മൂന്നും അംഗങ്ങളുണ്ട്. ഒരു സ്വതന്ത്ര അംഗവും സിപിഐയും സിപിഎമ്മിനോടൊപ്പം ചേര്‍ന്നാല്‍ വൈസ് പ്രസിഡണ്ട് വിജയം ഉറപ്പിക്കാം. അല്ലാത്തപക്ഷം നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡണ്ടിനെ തീരുമാനിക്കേണ്ടിവരും. 

അതേസമയം സിപിഎം- സിപിഐ കക്ഷികള്‍ക്കിടയിലെ പോര് തെരഞ്ഞെടുപ്പിലും പുറത്തുവരാനാണ് സാധ്യത. വൈസ് പ്രസിഡണ്ടിന് വേണ്ടി സിപിഐയുടെ പിറകെ പോകേണ്ടതില്ലെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതേസമയം ബിജെപിയുടെ മൂന്ന് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും മാറി നില്‍ക്കാനാണ് സാധ്യത. യു.ഡി.എഫ് വിമതപക്ഷത്ത് വ്യക്തമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?