വിശ്വാസികള്‍ക്കു സംരക്ഷണം നല്‍കും, സര്‍വ്വകക്ഷി യോഗത്തില്‍ ശുഭാപ്തി വിശ്വാസമുണ്ട്, പ്രശ്‌നപരിഹാരത്തിനാണ് സര്‍ക്കാരിന്റെ ശ്രമം: മന്ത്രി കടകംപള്ളി

കാസര്‍കോട്: (www.kasargodvartha.com 14.11.2018) ശബരിമലയില്‍ വിശ്വാസികള്‍ക്ക് അയ്യപ്പദര്‍ശനത്തിനാവശ്യമായ എല്ലാ സംരക്ഷണവും നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധിയും റിവ്യൂ പെറ്റീഷനിലുണ്ടായ തീരുമാനവും എല്ലാ വിശ്വാസികള്‍ക്കും വേണ്ടിയുള്ളതാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതിന്റെ ഭാഗമായാണ് വ്യാഴാഴ്ച സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. സമവായ ചര്‍ച്ചയ്ക്ക് എപ്പോഴും സര്‍ക്കാര്‍ തയ്യാറാണെന്നതിന്റെ ഭാഗമായാണ് 50 വയസിന് മുകളിലുള്ള വനിതാ പോലീസുകാരെ ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചത്.
Minister Kadakampally on Sabarimala issue, Minister Kadakampally, Kasargod, Sabarimala Issue.

ആര്‍.എസ്.എസിന്റെ വര്‍ഗീയ അജണ്ടയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്തേജനം നല്‍കിക്കൊണ്ടിരിക്കുകയാണ് ഇത് ആപത്താണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍വ്വകക്ഷിയോഗത്തില്‍ ശുഭാപ്തി വിശ്വാസമുണ്ട്. പ്രശ്‌ന പരിഹാരത്തിനാണ് സര്‍ക്കാരിന്റെ ശ്രമം.
ബി.ജെ.പിയും കോണ്‍ഗ്രസും യഥാര്‍ത്ഥ വിശ്വാസികളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സുപ്രിം കോടതി വിധിയെ വിവാദമാക്കിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഭരണഘടന ബാധ്യത നിറവേറ്റുന്നതിനോടൊപ്പം യഥാര്‍ത്ഥ വിശ്വാസികളുടെ സംരക്ഷണവും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന വാദവും അദ്ദേഹം ഉന്നയിച്ചു. മകര വിളക്ക് മണ്ഡലകാല മഹോത്സവം ഭംഗിയായി നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Minister Kadakampally on Sabarimala issue, Minister Kadakampally, Kasargod, Sabarimala Issue.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?