ദേവസ്വം മന്ത്രിയുമായുള്ള ബിജെപി നേതാക്കളുടെ ചര്‍ച്ചയ്ക്കിടെ വാക്കുതര്‍ക്കം; ശരണം വിളിച്ചു പ്രതിഷേധിച്ച ജില്ലാ പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: (www.kvartha.com 20.11.2018) ശബരിമല വിഷയത്തെ ചൊല്ലിയുള്ള ദേവസ്വം മന്ത്രിയുമായുള്ള ബിജെപി നേതാക്കളുടെ ചര്‍ച്ചയ്ക്കിടെ വാക്കുതര്‍ക്കം. ശരണം വിളിച്ചു പ്രതിഷേധിച്ച ബിജെപി ജില്ലാ പ്രസിഡന്റ് അടക്കമുള്ള 12 നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

സഹകരണ വാരാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കാഞ്ഞങ്ങാടെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ചയ്ക്കു ബിജെപി പ്രസിഡന്റ് കെ.ശ്രീകാന്ത് അനുവാദം തേടിയിരുന്നു. മന്ത്രിയില്‍നിന്ന് അനുവാദം വാങ്ങിയ പോലീസ് ഗസ്റ്റ് ഹൗസില്‍ ചര്‍ച്ചയ്ക്കു സൗകര്യവും ഏര്‍പ്പെടുത്തി.

Sabarimala Issues; BJP district President K Sreekanth and more leaders arrested, Kasaragod, News, Politics, Sabarimala Temple, Protesters, BJP, Arrested, Meeting, Police, Kerala

എന്നാല്‍ ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്കിടെ മന്ത്രിയും ബിജെപി നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇതേത്തുടര്‍ന്നു ഉച്ചത്തില്‍ ശരണം വിളികളുമായി ബിജെപി നേതാക്കള്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് ഉടന്‍ തന്നെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു സ്‌റ്റേഷനിലെത്തിച്ചു.

Sabarimala Issues; BJP district President K Sreekanth and more leaders arrested, Kasaragod, News, Politics, Sabarimala Temple, Protesters, BJP, Arrested, Meeting, Police, Kerala

ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, നേതാക്കളായ എ.വേലായുധന്‍, സുധാമ ഗോസാഡ, പ്രേംരാജ്, മണിലാല്‍, എന്‍.ബാബുരാജ്, രാജേഷ് കായ്ക്കാര്‍, പ്രദീപ് എം.കുട്ടാക്കണി എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarimala Issues; BJP district President K Sreekanth and more leaders arrested, Kasaragod, News, Politics, Sabarimala Temple, Protesters, BJP, Arrested, Meeting, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?